സാംസ്‌കാരിക മന്ത്രാലയം
കേന്ദ്ര സാംസ്കാരിക മന്ത്രിയായി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ചുമതലയേറ്റു
പോസ്റ്റഡ് ഓണ്‍:
11 JUN 2024 2:31PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ജൂൺ 2024
കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിയായി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ഇന്ന് ചുമതലയേറ്റു. തദവസരത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ, തന്നിൽ വിശ്വാസം അർപ്പിച്ചതിനും നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള ഭാരതീയതയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരം നൽകിയതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ശ്രീ ഷെഖാവത് നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്കുള്ള പരിവർത്തനത്തിൽ, കൊളോണിയൽ കുപ്പായം അഴിച്ചുമാറ്റി, നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം പുനഃസ്ഥാപിക്കുന്നതിന് ബൃഹത്തായ ചുവടുവെപ്പുകൾ കൈകൊണ്ടുവരികയാണ് .നമ്മുടെ രാജ്യത്തിൻ്റെ വളർന്നുവരുന്ന മൃദുശക്തി അതിൻ്റെ കല, സംഗീതം, നൃത്തം, തുണിത്തരങ്ങൾ തുടങ്ങി വിവിധ രൂപത്തിലുള്ള സമ്പന്നമായ സാംസ്കാരിക ഘടനയിലാണെന്ന് ശ്രീ ഷെഖാവത് പ്രസ്താവിച്ചു‘ ഈ അമൃത് കാലത്ത് അതിനെ ശക്തിപ്പെടുത്താനും വികസിത ഭാരതം നെയ്തെടുക്കാനുള്ള ശക്തമായ നൂലായി സംസ്കാരത്തെ മാറ്റാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’, മന്ത്രി കൂട്ടിച്ചേർത്തു. സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വാഗതം ചെയ്തു.
SKY/GG
( റിലീസ് ഐ.ഡി: 2024136)
സന്ദര്‍ശക കൗണ്ടര്‍ : 191
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada