പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

'പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷങ്ങളിൽ നടന്ന വിപ്ലവകരമായ ഭരണപരിഷ്‌കാരങ്ങൾ ഇത്തവണയും തുടരും,'' പേഴ്സണൽ, പൊതു പരാതി പരിഹാര, പെൻഷൻ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ചുമതലയേറ്റ ഡോ. ജിതേന്ദ്ര സിംഗ്


ഒരിക്കൽ കൂടി തന്നിൽ വിശ്വാസം അർപ്പിക്കുകയും തുടർച്ചയായി മൂന്നാം തവണയും ഈ ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്തതിന് പ്രധാനമന്ത്രി മോദിയോട് ഡോ. ജിതേന്ദ്ര സിംഗ് നന്ദി പറഞ്ഞു

Posted On: 11 JUN 2024 12:14PM by PIB Thiruvananthpuram

ഡോ. ജിതേന്ദ്ര സിംഗ് പേഴ്സണൽ, പൊതു പരാതി പരിഹാര, പെൻഷൻ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും ചുമതലയേറ്റു. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിപ്ലവകരമായ ഭരണ പരിഷ്‌കാരങ്ങൾ നടക്കുന്നുണ്ടെന്നും ഈ കാലയളവിലും ഇത് തുടരുമെന്നും, ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ ഇന്ന് രാവിലെ 10 മണിക്ക് ചുമതലയേറ്റ ശേഷം ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

പേഴ്സണൽ, പൊതു പരാതി പരിഹാര, പെൻഷൻ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ഡോ. ജിതേന്ദ്ര സിംഗ് ചുമതലയേൽക്കുന്നു

ഒരിക്കൽ കൂടി തന്നിൽ വിശ്വാസം അർപ്പിക്കുകയും തുടർച്ചയായി മൂന്നാം തവണയും ഈ ഉത്തരവാദിത്തം നൽകുകയും ചെയ്തതിന് പ്രധാനമന്ത്രി മോദിയോട് ഡോ. ജിതേന്ദ്ര സിംഗ് നന്ദി പറഞ്ഞു. 2014 മുതൽ ഡോ. സിംഗ് ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. ഉധംപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. 

പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറി, ശ്രീമതി. എസ്. രാധാ ചൗഹാൻ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനെ സ്വാഗതം ചെയ്യുന്നു

വികസിത് ഭാരത് മിഷൻ പൂർത്തിയാകുന്നതു വരെ പരിഷ്‌കാരങ്ങൾ തുടരുമെന്ന് ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ മാർഗ്ഗനിർദ്ദേശത്തിൽ കഴിഞ്ഞ 10 വർഷത്തിൽ കൊണ്ടു വന്ന ഭരണപരിഷ്‌കാരങ്ങൾ വഴിത്തിരിവാണെന്ന് പേഴ്‌സണൽ & ട്രെയിനിംഗ് വകുപ്പിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗവൺമെന്റ് ഇടപെടൽ പരിമിതപ്പെടുത്തി ഭരണനിർവഹണത്തിന്റെ വ്യാപ്തി വർധിപ്പിക്കുക എന്ന ആശയത്തിലൂടെ രാജ്യത്തെ ഓരോ പൗരനും പൗരകേന്ദ്രീകൃതത വർദ്ധിപ്പിക്കാനും ജീവിതം സുഗമമാക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. വിധവകൾക്കും വിവാഹമോചിതരായ പെൺമക്കൾക്കുമുള്ള പെൻഷൻ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിലെ നിയമങ്ങളിലും ചട്ടങ്ങളിലും പരിഷ്‌കാരങ്ങൾ, ഉദ്യോ​ഗാ‍ർത്ഥികളുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം ഒഴിവാക്കൽ, വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് തുല്യ അവസരം നൽകൽ, പഴയ നിയമങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഭരണപരിഷ്‌കാരങ്ങളും സുപ്രധാനമായ കർമ്മയോഗി മിഷനും കഴിഞ്ഞ രണ്ട് ടേമുകളിൽ നടത്തിയ വിപ്ലവകരമായ പരിഷ്‌കാരങ്ങളിൽ ചിലതാണെന്നും ഡോ. ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് CPGRAMS ഒരു മാതൃകയാണെന്ന് അദ്ദേഹം പരാമർശിച്ചു.

കേന്ദ്രമന്ത്രി ചുമതലയേൽക്കുന്ന വേളയിൽ ഭരണപരിഷ്‌കാര, പൊതു പരാതി പരിഹാര വകുപ്പ് സെക്രട്ടറി ശ്രീ.വി.ശ്രീനിവാസ്, പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറി ശ്രീമതി. എസ്.രാധാ ചൗഹാൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

*** 

SK



(Release ID: 2024072) Visitor Counter : 26