രാഷ്ട്രപതിയുടെ കാര്യാലയം
പത്ര കുറിപ്പ്
प्रविष्टि तिथि:
07 JUN 2024 7:48PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 07 ജൂൺ 2024
ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധ്യക്ഷൻ ശ്രീ ജെ പി നദ്ദയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) പ്രതിനിധി സംഘം ഇന്ന് ഉച്ചയ്ക്ക് 2.30 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ സന്ദർശിച്ചു.ബിജെപി പാർലമെൻ്ററി പാർട്ടി നേതാവായി ശ്രീ നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതായി വ്യക്തമാക്കുന്ന കത്ത് കൈമാറി. പിന്തുണ വ്യക്തമാക്കി കൊണ്ടുള്ള എൻഡിഎ ഘടകകക്ഷികളുടെ കത്തും രാഷ്ട്രപതിക്ക് കൈമാറി.
ബിജെപിയിൽ നിന്ന് ശ്രീ രാജനാഥ് സിംഗ്, ശ്രീ അമിത് ഷാ, ശ്രീ അശ്വിനി വൈഷ്ണവ്,ഡോ. സി.എൻ. മഞ്ജുനാഥ് എന്നിവരും ; തെലുഗ് ദേശം പാർട്ടിയിൽ നിന്ന് ശ്രീ എൻ. ചന്ദ്രബാബു നായിഡു; ജനതാദൾ (യുണൈറ്റഡ്) ൽ നിന്ന് ശ്രീ നിതീഷ് കുമാർ, ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്), ശ്രീ സഞ്ജയ് ഝാ എന്നിവരും ; ശിവസേനയിൽ നിന്ന് ശ്രീ ഏകനാഥ് ഷിൻഡെ; ജനതാദൾ (സെക്കുലർ) നിന്ന് ശ്രീ എച്ച്.ഡി. കുമാരസ്വാമി ;ലോക് ജനശക്തി പാർട്ടിയിൽ നിന്നുള്ള ശ്രീ ചിരാഗ് പാസ്വാൻ (രാം വിലാസ്); ഹിന്ദുസ്ഥാനി ആവാം മോർച്ചയിൽ (സെക്കുലർ) നിന്നുള്ള ശ്രീ ജിതൻ റാം മാഞ്ചി ; ജനസേനയിൽ നിന്ന് ശ്രീ പവൻ കല്യാൺ; നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ശ്രീ അജിത് പവാർ; അപ്നാ ദളിൽ(സോണിലാൽ) നിന്ന് ശ്രീമതി അനുപ്രിയ പട്ടേൽ ; രാഷ്ട്രീയ ലോക്ദളിൽ നിന്ന് ശ്രീ ജയന്ത് ചൗധരി; യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിൽ നിന്നുള്ള ശ്രീ ജോയന്ത ബസുമതരി; അസോം ഗണ പരിഷത്തിൽ നിന്ന് അതുൽ ബോറ; സിക്കിം ക്രാന്തികാരി മോർച്ചയിൽ നിന്നുള്ള ശ്രീ ഇന്ദ്ര ഹാംഗ് സുബ്ബ; ഓൾ ജാർഖണ്ഡ് വിദ്യാർത്ഥി യൂണിയനിൽ നിന്നുള്ള ശ്രീ സുധേഷ് മഹ്തോ, ശ്രീ ചന്ദ്രപ്രകാശ് ചൗധരി ; റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ നിന്ന് ശ്രീ രാംദാസ് അത്താവലെ എന്നിവരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
വിവിധ പിന്തുണാ കത്തുകളുടെ അടിസ്ഥാനത്തിൽ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം (തെരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ സഖ്യം കൂടിയായ) പുതുതായി രൂപീകരിക്കപ്പെട്ട 18-ാം ലോക്‌സഭയിൽ ഭൂരിപക്ഷമുള്ള സ്ഥിതിയിലാണെന്നും സുസ്ഥിരമായ ഒരു ഗവൺമെന്റ് രൂപീകരിക്കുന്നതിന് കഴിയുമെന്നും രാഷ്ട്രപതിയ്ക്ക് ബോധ്യപ്പെട്ടു . ആയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 75(1) പ്രകാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് ശ്രീ നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിയമിച്ചു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തീയതിയും സമയവും സൂചിപ്പിക്കാൻ രാഷ്ട്രപതി, ശ്രീ നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായി നിയമിക്കപ്പെടുന്ന മറ്റ് വ്യക്തികളുടെ പേരുവിവരങ്ങൾ അറിയിക്കാനും രാഷ്ട്രപതി നിർദേശിച്ചു.
SKY/GG
(रिलीज़ आईडी: 2023548)
आगंतुक पटल : 158