രാഷ്ട്രപതിയുടെ കാര്യാലയം
പത്ര കുറിപ്പ്
Posted On:
06 JUN 2024 6:14PM by PIB Thiruvananthpuram
ന്യൂഡൽഹി: ജൂൺ 06, 2024
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവർ ഇന്ന് വൈകിട്ട് 4.30 ന് രാഷ്ട്രപതിയെ സന്ദർശിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 73-ാം വകുപ്പ് പ്രകാരം, 18-ാം ലോക്‌സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ അടങ്ങിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൻ്റെ പകർപ്പ് അവർ രാഷ്ട്രപതിക്ക് സമർപ്പിച്ചു.
മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും രാഷ്ട്രപതി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ, ഉദ്യോഗസ്ഥർ, സ്റ്റാഫ് അംഗങ്ങൾ, പ്രചാരണത്തിൻ്റെയും പോളിംഗിൻ്റെയും നിർവഹണവും മേൽനോട്ടവും വഹിച്ച മറ്റ് പൊതു ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രമങ്ങളെ, രാജ്യത്തിനാകെ വേണ്ടി അവർ അഭിനന്ദിച്ചു. ജനങ്ങളുടെ ബാലറ്റിൻ്റെ പവിത്രത ഉയർത്തിപ്പിടിക്കാൻ അശ്രാന്തമായും ഉത്സാഹത്തോടെയും പ്രവർത്തിക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്യുന്നതിനായി അവർ നടത്തിയ പ്രവർത്തനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. എല്ലാറ്റിനുമുപരിയായി, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ദശലക്ഷക്കണക്കിന് വോട്ടർമാരെ രാഷ്‌ട്രപതി അഭിനന്ദിച്ചു. ഇത് നമ്മുടെ ഭരണഘടനയ്ക്കും ഇന്ത്യയുടെ ആഴമേറിയതും അചഞ്ചലവുമായ ജനാധിപത്യ പാരമ്പര്യങ്ങൾക്കും പൂർണ്ണമായി യോജിച്ചതാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
(Release ID: 2023345)
Visitor Counter : 97
Read this release in:
Odia
,
English
,
Khasi
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada