പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി


ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നെതന്യാഹുവിന്റെ
സംഭാവനകളെപ്പറ്റി പരാമർശിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള
പ്രതിബദ്ധതയെക്കുറിച്ച് ഇരുനേതാക്കളും ആവർത്തിച്ചു

Posted On: 06 JUN 2024 9:00PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പിൽ വിജയം നേടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഊഷ്മളമായ ആശംസകൾക്കും ഇന്ത്യയിലെ ജനങ്ങളോടുള്ള അഗാധ സ്നേഹത്തിനും നന്ദി പറഞ്ഞ ശ്രീ മോദി, വർഷങ്ങളായി ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് നെതന്യാഹു നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞു.

എല്ലാ മേഖലകളിലും ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയെക്കുറിച്ച് ഇരുനേതാക്കളും ആവർത്തിച്ചു.

ഇന്ത്യ - ഇസ്രയേൽ ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി.

 

NK



(Release ID: 2023335) Visitor Counter : 80