പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മോദിയെ തായ്ലന്‍ഡ് പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യയും തായ്ലന്‍ഡും തമ്മിലുള്ള ദൃഢമായ ബഹുമുഖ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു

Posted On: 06 JUN 2024 2:18PM by PIB Thiruvananthpuram

പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് തായ്ലന്‍ഡ് പ്രധാനമന്ത്രി ശ്രീ. ശ്രെത്ത തവിസിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ഇരുവരും തമ്മില്‍ ഇന്ന് ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ടെലിഫോണ്‍ സംഭാഷണം നടത്തി.

വ്യാപാരം, നിക്ഷേപം, സംസ്‌കാരം, ജനങ്ങളുടെ പരസ്പര ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ബഹുമുഖവും ദൃഢവുമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും അഭിപ്രായങ്ങള്‍ കൈമാറി.

 

NK



(Release ID: 2023105) Visitor Counter : 65