പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ


ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകാൻ നേതാക്കൾ ധാരണയായി

റഷ്യയുടെ നിലവിലെ ബ്രിക്സ് അധ്യക്ഷപദത്തിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു

प्रविष्टि तिथि: 05 JUN 2024 10:08PM by PIB Thiruvananthpuram

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു.

പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ മോദിയെ ഊഷ്മളമായി അഭിനന്ദിച്ച പ്രസിഡന്റ് പുടിൻ, മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.

എല്ലാ മേഖലകളിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിന്, തുടർന്നും ഒന്നിച്ചു പ്രവർത്തിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു.

2024ൽ ബ്രിക്സ് അധ്യക്ഷപദത്തിലുള്ള റഷ്യയുടെ പ്രസിഡന്റ് പുടിന് ശ്രീ മോദി ആശംസകൾ നേർന്നു.

ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ ഇരു നേതാക്കളും ധാരണയായി.

 

SK


(रिलीज़ आईडी: 2022981) आगंतुक पटल : 99
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada