ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സായുധ സേനയ്ക്കായി ടെലി മാനസ് സെൽ സ്ഥാപിക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ചു
Posted On:
05 JUN 2024 12:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂൺ 05,2024
ദേശീയ ടെലിമെൻ്റൽ ഹെൽത്ത് ഹെൽപ്പ് ലൈനായ ടെലി മാനസിൻ്റെ പ്രത്യേക സെൽ പ്രവർത്തിപ്പിക്കുന്നതിനുള്ള സഹകരണം സുഗമമാക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (MoHFW) പ്രതിരോധ മന്ത്രാലയവും (MoD) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. രണ്ട് വർഷത്തേക്ക് ഒരു പ്രാരംഭ പദ്ധതിയായി പൂനെയിലെ സായുധ സേന മെഡിക്കൽ കോളേജിൽ ആണ് ഇത് നടപ്പാക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ എ.എസ് & എം.ഡി ശ്രീമതി ആരാധ്‌ന പട്‌നായിക്കും സായുധ സേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ ദൽജിത് സിംഗും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
2023 ഡിസംബർ 1-ന് പൂനെയിലെ സായുധ സേന മെഡിക്കൽ കോളേജിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, പ്രത്യേക ടെലി-മാനസ് സെൽ ഉദ്ഘാടനം ചെയ്തിരുന്നു .
ധാരണാപത്രം ഒപ്പിടുന്നതോടെ, സായുധ സേനാംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസികാരോഗ്യവും ക്ഷേമവും 24x7 പരിഗണിക്കപ്പെടുകയും , സായുധ സേനയിലെ ഗുണഭോക്താക്കൾക്ക് പ്രത്യേക പരിചരണത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യും. കൂടാതെ, അവരുടെ പ്രത്യേകമായ മാനസികാരോഗ്യ ആവശ്യങ്ങൾ ഉടനടി ഫലപ്രദമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ (DMHP) ഡിജിറ്റൽ വിപുലീകരണമായ ടെലി മാനസ്, സമഗ്രവും സംയോജിതവും ഉൾക്കൊള്ളുന്നതുമായ 24/7 ടെലി-മെൻ്റൽ ഹെൽത്ത് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
നിലവിൽ, 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 51 ടെലി മാനസ് സെല്ലുകൾ 20 വ്യത്യസ്ത ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2022 ഒക്‌ടോബറിൽ ആരംഭിച്ചതുമുതൽ, ടെലി മാനസ് -ന് 10 ലക്ഷത്തിലധികം കോളുകൾ ലഭിച്ചു. കൂടാതെ പ്രതിദിനം 3,500-ലധികം കോളുകൾ കൈകാര്യം ചെയ്യുന്നു.
(Release ID: 2022823)
Visitor Counter : 101
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada