തെരഞ്ഞെടുപ്പ് കമ്മീഷന്‍
നാളെ നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.
Posted On:
24 MAY 2024 2:33PM by PIB Thiruvananthpuram
ന്യൂഡൽഹി : 24 മെയ് 2024
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാളെ നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമായി . 8 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 58 മണ്ഡലങ്ങളിലാണ് പോളിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഹരിയാനയിലും ഡൽഹി എൻസിടിയിലും ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും.ബീഹാർ, ജാർഖണ്ഡ്, ജമ്മു കശ്മീർ, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഒഡീഷ സംസ്ഥാന നിയമസഭയിലേക്കുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഒരേസമയം നടക്കും.
ചൂട് അല്ലെങ്കിൽ മഴ പ്രതികൂല കാലാവസ്ഥയായി പ്രവചിച്ചിട്ടുള്ള ഇടങ്ങളിൽ മതിയായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട സിഇഒമാർക്കും സംസ്ഥാന സംവിധാനങ്ങൾക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തിൽ പോളിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തണൽ, കുടിവെള്ളം, റാമ്പുകൾ, ശുചി മുറികൾ , മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി വോട്ടർമാരെ സ്വീകരിക്കാൻ പോളിംഗ് സ്റ്റേഷനുകൾ സജ്ജമാണ്. അതത് പോളിംഗ് സ്റ്റേഷനുകളിലേക്ക് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളുമായി പോളിംഗ്ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പോളിംഗ് സ്‌റ്റേഷനുകളിൽ പരമാവധി വോട്ടർമാർ എത്തി ഉത്തരവാദിത്തത്തോടെയും അഭിമാനത്തോടെയും വോട്ട് ചെയ്യണമെന്ന് കമ്മീഷൻ ആഹ്വാനം ചെയ്തു. ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ് തുടങ്ങിയ നഗര കേന്ദ്രങ്ങളിലെ മണ്ഡലങ്ങളിലുള്ള വോട്ടർമാരോട് വോട്ടുചെയ്യാനുള്ള അവരുടെ അവകാശത്തെയും കടമയെയും കുറിച്ച് പ്രത്യേകം ഓർമ്മപ്പെടുത്തുകയും വോട്ടിങ്ങിനോട് നഗരങ്ങളിൽ കണ്ടുവരുന്ന ഉദാസീന പ്രവണത ഇല്ലാതാക്കാനും കമ്മീഷൻ ഓർമ്മപെടുത്തി .
അവസാന ഘട്ടം അതായത് ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1 ന് ശേഷിക്കുന്ന 57 മണ്ഡലങ്ങളിൽ നടക്കും.വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും. പൊതുതിരഞ്ഞെടുപ്പിൻ്റെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ 25 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 428 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സുഗമമായും സമാധാനപരമായും പൂർത്തിയായി.
ഘട്ടം 6 വസ്തുതകൾ:
1 .2024ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിനായുള്ള പോളിംഗ് 2024 മെയ് 25-ന് 8 സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 58 പാർലമെൻ്റ് മണ്ഡലങ്ങളിലേക്ക് (ജനറൽ- 49; എസ് ടി - 02; എസ് സി - 07) നടക്കും. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും .വോട്ടെടുപ്പ് സമയം അവസാനിക്കുന്നത് ചില മണ്ഡലങ്ങളിൽ വ്യത്യാസപ്പെടാം.
2 .ഒഡീഷ നിയമസഭയിലെ 42 അസംബ്ലി മണ്ഡലങ്ങളിലേക്കും (ജനറൽ -31;എസ് ടി -05; എസ് സി- 06) ഒരേസമയം വോട്ടെടുപ്പ് നടക്കും.
3- 1.14 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 11.13 കോടി വോട്ടർമാരെ 11.4 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യും.
4 . 11.13 കോടി വോട്ടർമാരിൽ 5.84 കോടി പുരുഷൻമാരും 5.29 കോടി സ്ത്രീകളും 5120 ട്രാൻസ് ജൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
5 .85 വയസ്സിനു മുകളിൽ പ്രായമുള്ള 8.93 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിൽ 100 വയസ്സിന് മുകളിലുള്ള 23,659 വോട്ടർമാരും 9.58 ലക്ഷം പിഡബ്ല്യുഡി വോട്ടർമാരും 6-ാം ഘട്ടത്തിൽ വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. വീട്ടിലെ വോട്ടിംഗ് സൗകര്യത്തിന് ഇതിനകം തന്നെ മികച്ച അഭിനന്ദനവും പ്രതികരണവും ലഭിച്ചിട്ടുണ്ട്
6 .സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കാൻ 20 പ്രത്യേക ട്രെയിനുകൾ വിന്യസിച്ചിട്ടുണ്ട്.
7 . 184 നിരീക്ഷകർ (66 പൊതു നിരീക്ഷകർ, 35 പോലീസ് നിരീക്ഷകർ, 83 ചെലവ് നിരീക്ഷകർ) തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അവരുടെ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു. വോട്ടെടുപ്പിൽ അതീവ ജാഗ്രത പുലർത്താൻ കമ്മിഷൻ്റെ കണ്ണും കാതും ആയി അവർ പ്രവർത്തിക്കുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.
8. പണം ഉള്‍പ്പടെയുള്ളവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് കര്‍ശനമായും വേഗത്തിലും കണ്ടെത്തുന്നതിന് ആകെ 2222 ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, 2295 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 819 വീഡിയോ നിരീക്ഷണ ടീമുകള്‍, 569 വീഡിയോ വ്യൂയിംഗ് ടീമുകള്‍ എന്നിവ 24 മണിക്കൂറും ജാഗരൂകമായി പ്രവര്‍ത്തിക്കുന്നു.
9. മദ്യം, മയക്കു മരുന്ന്, പണം, മറ്റു സൗജന്യങ്ങള്‍ എന്നിവയുടെ ഒഴുക്കു കണ്ടെത്തുന്നതിന് ആകെ 257 അന്തര്‍ ദേശീയ ചെക്ക് പോസ്റ്റുകളും 927 അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റുകളും കര്‍ശനമായി ജാഗ്രത പാലിക്കുന്നു. കടല്‍, വ്യോമ മാര്‍ഗ്ഗങ്ങളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
10. വയോധികര്‍, ഭിന്നശഷിക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ എല്ലാ വോട്ടര്‍മാര്‍ക്കും അനായാസം വോട്ട് രേഖപ്പെടുത്തുന്നതിന് കുടിവെള്ളം, ഷെഡ്, ശൗചാലയം, കൈവരി, വീല്‍ച്ചെയര്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
11. രജിസ്റ്റര്‍ ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലീപ് വിതരണം ചെയ്തിട്ടുണ്ട്. ഈ സ്ലിപ്പുകള്‍ വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനു മാത്രമല്ല വന്നു വോട്ടു ചെയ്യാനുള്ള കമ്മീഷന്റെ ക്ഷണം കൂടിയാണ്.
16. വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ഓരോ ഘട്ടത്തിലും മൊത്തത്തിലുള്ള ഏകദേശ പോളിംഗ് തത്സമയം കാണാവുന്നതാണ്. ഘട്ടം ഘട്ടം/ സംസ്ഥാനം/ നിയമസഭാ മണ്ഡലം/ ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള ഏകദേശ പോളിംഗ് കണക്ക് വോട്ടെടുപ്പു ദിവസം രണ്ടു മണിക്കൂര്‍ വീതം ഇടവിട്ട് രാത്രി ഏഴു മണി വരെ തുടര്‍ച്ചയായി വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭ്യമാണ്, അതിനു ശേഷം പോളിംഗ് സംഘങ്ങള്‍ മടങ്ങിയെത്തിയ ശേഷം അതു തുര്‍ച്ചയായി പുതുക്കുന്നതാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
(Release ID: 2021485)
Visitor Counter : 84
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada