തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 889 സ്ഥാനാർത്ഥികൾ മത്സരിക്കും.

Posted On: 18 MAY 2024 3:36PM by PIB Thiruvananthpuram


 

6-ാം ഘട്ടത്തിനായി 7 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ 57 മണ്ഡലങ്ങളിലായി 1978 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.


ന്യൂഡൽഹി :18 മെയ് 2024

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ 6-ാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 889 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ജമ്മു കശ്മീരിലെ 3-അനന്ത്നാഗ്-രജൗരി മണ്ഡലത്തിലെ മാറ്റിവച്ച തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു.

ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പിന് പോകുന്ന 7 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 57 മണ്ഡലങ്ങളിൽ 1978 നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കപ്പെട്ടു .  6ആം ഘട്ടത്തിൽ 07 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ (  ജമ്മു & കശ്മീരിലെ 3- അനന്ത്നാഗ്-രാജൗരിയിലെ മാറ്റിവെച്ച വോട്ടെടുപ്പ് ഒഴികെ)  നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 മെയ് 06 ആയിരുന്നു. സമർപ്പിച്ച എല്ലാ നാമനിർദ്ദേശ പത്രികകളുടെയും  സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 900  നാമനിർദ്ദേശങ്ങൾ സാധുവായി കണ്ടെത്തി.    3-അനന്ത്നാഗ്-രജൗരിയിൽ, മൂന്നാം ഘട്ടത്തിൽ ആകെ 28 നാമനിർദ്ദേശങ്ങൾ സമർപ്പിച്ചു. അവയിൽ 21 നാമനിർദ്ദേശങ്ങൾ സാധുവാണെന്ന് കണ്ടെത്തി.

ആറാം ഘട്ടത്തിൽ ഉത്തർപ്രദേശിൽ 14 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് പരമാവധി 470 നാമനിർദ്ദേശ പത്രികകൾ ഉണ്ടായിരുന്നു. ഹരിയാനയിൽ 10 മണ്ഡലങ്ങളിൽ  നിന്ന് 370 നാമനിർദ്ദേശങ്ങൾ ലഭിച്ചു.  ജാർഖണ്ഡിലെ 8-റാഞ്ചി പാർലമെൻ്ററി മണ്ഡലത്തിൽ   നിന്നും  ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചു -70 എണ്ണം.69 നാമനിർദ്ദേശ പത്രികകളുമായി ഡൽഹി എൻസിടിയിലെ 2-നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലം രണ്ടാംസ്ഥാനത്തുണ്ട് .  ആറാം ഘട്ടത്തിൽ ഒരു പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ശരാശരി എണ്ണം 15 ആണ്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്  6-ാം ഘട്ടത്തിനായുള്ള സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശം   തിരിച്ചുള്ള വിശദാംശങ്ങൾ:

 

 

State/UT

Number of

PCs in sixth phase

Nomination

forms received

Valid

candidates after scrutiny

After withdrawal,

final Contesting Candidates

Bihar

8

246

89

86

Haryana

10

370

239

223

Jammu and Kashmir*

1

-

 

20

Jharkhand

4

245

96

93

NCT OF Delhi

7

367

166

162

Odisha

6

130

65

64

Uttar Pradesh

14

470

164

162

West Bengal

8

150

81

79

Total

58

1978

900

889

 

 * ജമ്മു കശ്മീരിലെ  3-അനന്ത്നാഗ്-രാജൗരിയിലെ വോട്ടെടുപ്പ് മൂന്നാംഘട്ട മുതൽ ആറാംഘട്ടം വരെ   മാറ്റിവച്ചു.
 
 
*********************
 

(Release ID: 2021022) Visitor Counter : 117