തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സമ്പൂർണം


വോട്ടെടുപ്പ് 11 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 93 ലോക്‌സഭാ സീറ്റുകളിലേക്ക്; ആകെ 17.24 കോടി വോട്ടർമാരും 1.85 ലക്ഷം പോളിങ് സ്റ്റേഷനുകളും

വോട്ടർമാരെ സമ്മതിദാനാവകാശത്തിനു പ്രേരിപ്പിക്കാൻ SMS മുന്നറിയിപ്പുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും

സംസ്ഥാനം/ലോക്‌സഭാമണ്ഡലം/നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്കുകൾക്കു പുറമേ, ഘട്ടം തിരിച്ചുള്ള വോട്ടിങ് ശതമാനം ലഭ്യമാക്കാനുള്ള പുതിയ സംവിധാനം വോട്ടർ ടേൺഔട്ട് ആപ്പിൽ കൂട്ടിച്ചേർത്തു

കാലാവസ്ഥ സാധാരണ നിലയിലായിരിക്കുമെന്നു പ്രവചനം; ഓരോ പോളിങ് സ്റ്റേഷനിലും വെള്ളം, ഒആർഎസ്, ഷാമിയാന എന്നിങ്ങനെ ചൂടു ലഘൂകരിക്കുന്നതിനു പ്രത്യേക ക്രമീകരണം

വോട്ടെടുപ്പു പ്രക്രിയ വീക്ഷിക്കാൻ 23 രാജ്യങ്ങളിൽനിന്ന് 75 പ്രതിനിധികൾ

Posted On: 06 MAY 2024 8:45PM by PIB Thiruvananthpuram

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാളെ നടക്കുന്ന മൂന്നാം ഘട്ടത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കാലാവസ്ഥ സാധാരണഗതിയിലാകുമെന്നാണു പ്രവചനം. എന്നിരുന്നാലും, വോട്ടർമാരുടെ സൗകര്യാർഥം ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാൻ വെള്ളം, ഷാമിയാന, ഫാനുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ പോളിങ് സ്റ്റേഷനുകളിലും സൂക്ഷ്മമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 

 

 റായ്പുരിൽ അടിയന്തര വൈദ്യസഹായത്തിനായി ഫിക്സഡ് വിങ് എയർ ആംബുലൻസും പവൻ ഹംസ് ഹെലികോപ്റ്ററും

കൂടുതൽ പേർ പോളിങ് സ്റ്റേഷനുകളിലെത്തി ഉത്തരവാദിത്വത്തോടെയും അഭിമാനത്തോടെയും വോട്ടു ചെയ്യണമെന്നു കമ്മീഷൻ വോട്ടർമാരോട് ആഹ്വാനം ചെയ്തു. മൂന്നാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി, ദേശീയ-സംസ്ഥാന ഐക്കണുകളെ അവതരിപ്പിക്കുന്ന സന്ദേശങ്ങളും വോയ്സ് കോളുകളും സുഗമമാക്കുന്നതിന്-ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ജിയോ ടെലികമ്യൂണിക്കേഷൻ, വോഡഫോൺ-ഐഡിയ ലിമിറ്റഡ് എന്നീ നാലു പ്രമുഖ ടെലികോം സേവനദാതാക്കളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. പോളിങ് ദിവസങ്ങളിൽ, വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ സംഘടനകളോടും സ്റ്റാർട്ടപ്പുകളോടും യൂണികോണുകളോടും പ്രചാരണ പരിപാടിയിൽ സജീവമായി പങ്കെടുക്കാനും ഇസിഐയുടെ അംബാസഡർമാരും സ്വാധീനതാരങ്ങളുമാകാനും കമ്മീഷൻ അഭ്യർഥിച്ചു.

ഏവരിലേക്കും എത്തിച്ചേരലും സുതാര്യതയും ഇസിഐയുടെ പ്രവർത്തനത്തിലെ അംഗീകൃത രീതികളാണ്. നിയമാനുസൃത ആവശ്യകതകൾ അനുസരിച്ച്, എല്ലാ പോളിങ് സ്റ്റേഷനുകളിലും ഫോം 17 സി-യിൽ വോട്ടർമാരുടെ പോളിങ് കൃത്യമായി രേഖപ്പെടുത്തണം. സുതാര്യതയുടെ ശക്തമായ നടപടിയെന്ന നിലയിൽ, പ്രിസൈഡിങ് ഓഫീസറും നിലവിലുള്ള എല്ലാ പോളിങ് ഏജന്റുമാരും കൃത്യമായി ഒപ്പിട്ട, ഫോം 17 സിയുടെ പകർപ്പുകൾ, നിലവിലുള്ള എല്ലാ പോളിങ് ഏജന്റുമാരുമായും പങ്കിടും. അതിലൂടെ, ചെയ്ത വോട്ടുകളുടെ യഥാർഥ എണ്ണത്തിന്റെ ബൂത്തു തിരിച്ചുള്ള വിവരം സ്ഥാനാർഥികളുടെ പക്കൽ ലഭ്യമാകും. ഇതു നിയമപരമായ ആവശ്യകതയാണ്.

AMF ഉപയോഗിച്ചു തയ്യാറാക്കിയ പോളിങ് സ്റ്റേഷനുകൾ

മറ്റു പങ്കാളികൾക്കും മാധ്യമങ്ങൾക്കും വിവരം ലഭ്യമാക്കാനുള്ള സംരംഭമെന്ന നിലയിൽ, സംസ്ഥാനം/ലോക്‌‌സഭാമണ്ഡലം/നിയമസഭാമണ്ഡലം തിരിച്ചുള്ള താൽക്കാലിക വോട്ടിങ് കണക്കുകൾ ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമായ ECI വോട്ടർ ടേൺഔട്ട് ആപ്ലിക്കേഷൻവഴി ലഭ്യമാക്കിയിട്ടുണ്ട്:

https://play.google.com/store/apps/details?id=in.gov.eci.pollturnout&hl=en_IN

https://apps.apple.com/in/app/voter-turnout-app/id1536366882

ഓരോ ലോക്‌‌സഭാമണ്ഡലത്തിലും സംസ്ഥാനം/ലോക്‌‌സഭാമണ്ഡലം/നിയമസഭാമണ്ഡലം തിരിച്ചുള്ള ഏകദേശ കണക്ക് വോട്ടർ പോളിങ് ആപ്പിൽ തത്സമയം ലഭ്യമാണ് എന്നതു ശ്രദ്ധേയമാണ്. പോളിങ് ദിവസം രാത്രി 7 വരെ രണ്ടു മണിക്കൂർ അടിസ്ഥാനത്തിൽ ഇതിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു. വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം, പോളിങ് അവസാനിക്കുന്ന സമയത്തു ക്യൂവിൽ വന്ന വോട്ടർമാർക്കു സമ്മതിദാനാവകാശം നിർവഹിക്കുന്നതിനായി നിശ്ചിത പോളിങ് സമയപരിധിക്കപ്പുറത്തേക്കു പോകാം. വോട്ടിങ് അവസാനിച്ചശേഷം പോളിങ് ഉദ്യോഗസ്ഥർ സ്ട്രോങ് റൂമിൽ യന്ത്രങ്ങളും സ്റ്റാറ്റ്യൂട്ടറി പേപ്പറുകളും നിക്ഷേപിക്കാൻ മടങ്ങുന്നു. ​രാത്ര‌ി 7നുശേഷം രണ്ടു മണിക്കൂർ പരിധി നീക്കംചെയ്യുകയും പോളിങ് ഉദ്യോഗസ്ഥർ എത്തുമ്പോൾ ടേൺ ഔട്ട് ഡാറ്റ തുടർച്ചയായി പുതുക്കുകയും ചെയ്യും.

 

ഗോവയിൽ ​പോളിങ് ഡ്യൂട്ടിക്കായി സജ്ജരാകുന്ന ഉദ്യോഗസ്ഥർ

മധ്യ​പ്രദേശിലെ സിഹോറിൽ ഐസിയു കിടക്ക സജ്ജീകരിച്ചപ്പോൾ

സംസ്ഥാനം/ലോക്‌സഭാമണ്ഡലം/നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്കുകൾക്കു പുറമേ, ഘട്ടം തിരിച്ചുള്ള വോട്ടിങ് ശതമാനം രേഖപ്പെടുത്തുന്നതിനായി വോട്ടർ ടേൺഔട്ട് ആപ്പിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ സംവിധാനമൊരുക്കി. മാധ്യമങ്ങൾക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും ആവശ്യത്തിനനുസരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കി മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിനാണ് ഈ സംവിധാനം.

11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ജമ്മു കശ്മീരിലെ അനന്ത്നാഗ്-രാജൗരി ലോക്‌സഭാമണ്ഡലത്തിലെ വോട്ടെടുപ്പ് ആറാം ഘട്ടത്തിലേക്കു മാറ്റിയിരുന്നു. കൂടാതെ, സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ സൂറത്ത് ലോക്‌സഭാമണ്ഡലത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. ബിഎസ്‌പി സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് പോളിങ് തീയതി രണ്ടാംഘട്ടത്തിൽനിന്നു പുനഃക്രമീകരിച്ചതിനാൽ ബേതൂൽ ലോക്‌സഭാമണ്ഡലത്തിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടക്കും.

ശേഷിക്കുന്ന നാലുഘട്ട വോട്ടെടുപ്പുകൾ ജൂൺ ഒന്നുവരെ തുടരും. വോട്ടെണ്ണൽ ജൂൺ നാലിനാണ്. പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളിലായി 189 സീറ്റുകളിലേക്കുള്ള പോളിങ് സുഗമമായും സമാധാനപരമായും പൂർത്തിയായി. ഇന്ത്യയുടെ പോളിങ് പ്രക്രിയയും നിർവഹണവും നേരിട്ടു മനസിലാക്കുന്നതിന് എത്തിച്ചേർന്ന നിരവധി വിദേശ പ്രതിനിധികളുടെ സന്ദർശനത്തിനു മൂന്നാം ഘട്ടം സാക്ഷ്യം വഹിക്കും. അന്താരാഷ്ട്ര തെരഞ്ഞെടുപ്പു സന്ദർശക പരിപാടിയുടെ ഭാഗമായി 23 രാജ്യങ്ങളിൽനിന്നുള്ള 75 പ്രതിനിധികൾ ആറു സംസ്ഥാനങ്ങളിലെ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും.

 

ആലിയ ബേട്ട്, ഗുജറാത്ത്

സുപോൽ, ബിഹാർ

 

പോളിങ് ഉദ്യോഗസ്ഥർക്ക് ഇവിഎമ്മുകളും പോളിങ് സാമഗ്രികളും നൽകി അതതു പോളിങ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. അസമിൽ, മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായി ദക്ഷിണ ഷാൽമാര മാങ്കാചർ ലോക്‌സഭാമണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിലേക്കു സശസ്ത്ര സീമ ബൽ സേനയെ ബോട്ടുകളിൽ വിന്യസിച്ചു. ബിഹാറിലെ സുപോളിലെ പോളിങ് സ്റ്റേഷനുകളിൽ എത്താൻ പോളിങ് ഉദ്യോഗസ്ഥർ ബോട്ടുകളിൽ കോസി നദിയിലൂടെ സഞ്ചരിച്ചു.

മൂന്നാംഘട്ട വസ്തുതകൾ

1.      2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനായുള്ള പോളിങ്, അതായത് 11 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 93 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള (ജനറൽ- 72; ST- 11; SC-10) പോളിങ്, 2024 മെയ് 7നു നടക്കും. വോട്ടെടുപ്പു രാവിലെ 7ന് ആരംഭിച്ചു വൈകിട്ട് 6ന് അവസാനിക്കും (ലോക്‌സഭാമണ്ഡലങ്ങൾക്ക് അനുസൃതമായി സമയം വ്യത്യാസപ്പെടാം)

2.    മൊത്തം 1.85 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 18.5 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ 17.24 കോടി വോട്ടർമാർക്കു സ്വാഗതമോതും.

3.  ആകെയുള്ള 17.24 കോടി വോട്ടർമാരിൽ 8.85 കോടി പുരുഷൻമാരും 8.39 കോടി സ്ത്രീകളും ഉൾപ്പെടുന്നു.

4.    85 വയസ്സിനു മുകളിൽ പ്രായമുള്ള 14.04 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 100 വയസ്സിനു മുകളിലുള്ള 39,599 വോട്ടർമാരും ഭിന്നശേഷിക്കാരായ 15.66 ലക്ഷം വോട്ടർമാരും മൂന്നാം ഘട്ടത്തിലുണ്ട്. വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യത്തിന് ഇതിനകം തന്നെ മികച്ച അഭിനന്ദനവും പ്രതികരണവുമാണു ലഭിക്കുന്നത്.

5.    264 നിരീക്ഷകർ (101 പൊതു നിരീക്ഷകർ, 54 പൊലീസ് നിരീക്ഷകർ, 109 ചെലവു നിരീക്ഷകർ) തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമുമ്പ് അവരുടെ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു. അതീവ ജാഗ്രത പുലർത്താൻ കമ്മീഷന്റെ കണ്ണും കാതും ആയി അവർ പ്രവർത്തിക്കുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.

6.    മൊത്തം 4303 ഫ്ലൈയിങ് സ്ക്വാഡുകളും 5534 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 1987 വീഡിയോ  സർവൈലൻസ് ടീമുകളും 949 വീഡിയോ നിരീക്ഷണ ടീമുകളും വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന ഏതു രീതിയും കർശനമായും വേഗത്തിലും കൈകാര്യം ചെയ്യുന്നതിനായി രാപ്പകൽ നിരീക്ഷണം നടത്തുന്നു.

7.    മൊത്തം 1041 അന്തർ സംസ്ഥാന അതിർത്തി ചെക്ക്പോസ്റ്റുകൾ, 275 അന്തർദേശീയ അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവ മദ്യം, മയക്കുമരുന്ന്, പണം, ആനുകൂല്യങ്ങൾ എന്നിവയുടെ അനധികൃത ഒഴുക്ക് കർശനമായി നിരീക്ഷിക്കുന്നു. സമുദ്ര-വ്യോമ പാതകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

8.    വെള്ളം, ഷെഡ്, ശൗചാലയങ്ങൾ, റാമ്പുകൾ, സന്നദ്ധപ്രവർത്തകർ, വീൽചെയറുകൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ, പ്രായമായവരും ഭ‌ിന്നശേഷിക്കാരും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും എളുപ്പത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. ചൂടുള്ള കാലാവസ്ഥയെ നേരിടാനുള്ള നടപടികൾക്കു പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

9.    രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ സ്ലിപ്പുകൾ സുഗമമായ നടപടിയായും വോട്ടുചെയ്യാനുള്ള കമ്മീഷന്റെ ക്ഷണമായും വർത്തിക്കുന്നു.

10. വോട്ടർമാർക്ക് അവരുടെ പോളിങ് സ്റ്റേഷന്റെ വിശദാംശങ്ങളും പോളിങ് തീയതിയും ഈ ലിങ്ക് വഴി പരിശോധിക്കാം: https://electoralsearch.eci.gov.in/

11.    പോളിങ് സ്റ്റേഷനുകളിൽ തിരിച്ചറിയൽ സ്ഥിരീകരണത്തിനായി വോട്ടർ ഐഡി കാർഡ് (ഇപിഐസി) ഒഴികെയുള്ള 12 ബദൽ രേഖകളും കമ്മീഷൻ നൽകിയിട്ടുണ്ട്. ഒരു വോട്ടർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഈ രേഖകളിൽ ഏതെങ്കിലും കാണിച്ചു വോട്ടു ചെയ്യാം. ഇതര തിരിച്ചറിയൽ രേഖകൾക്കായുള്ള ECI ഉത്തരവിലേക്കുള്ള ലിങ്ക്: https://www.eci.gov.in/eci-backend/public/api/download?

--NK--


(Release ID: 2019804) Visitor Counter : 75