പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്തി


ഇറ്റലി വിമോചനദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു

തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതൽ കരുത്തുപകരാനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു

ഇരുപക്ഷത്തിനും താൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു

Posted On: 25 APR 2024 9:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇറ്റലി വിമോചനദിനത്തിന്റെ 79-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മെലോണിക്കും ഇറ്റലിയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ മോദി ആശംസകൾ നേർന്നു.

2024 ജൂണിൽ ഇറ്റലിയിലെ പൂലിയയിൽ നടക്കുന്ന ജി-7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകളിലേക്കുള്ള ക്ഷണത്തിനു പ്രധാനമന്ത്രി മെലോണിക്കു ശ്രീ മോദി നന്ദി പറഞ്ഞു. ഇറ്റലിയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യയുടെ ജി-20 അധ്യക്ഷതയിൽനിന്നുള്ള സുപ്രധാന ഫലങ്ങൾ, വിശേഷിച്ച് ഗ്ലോബൽ സൗത്തിനെ പിന്തുണയ്ക്കുന്നവ, മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചു നേതാക്കൾ ചർച്ച ചെയ്തു.

ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തം തുടർന്നും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.

ഇരുനേതാക്കളും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കിട്ടു.

NK



(Release ID: 2018894) Visitor Counter : 35