തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024-ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുശേഷം സുവിധ പോർട്ടലിൽ ലഭിച്ചത് 73,000ത്തിലധികം അപേക്ഷകൾ; 44,600ലധികം അപേക്ഷകൾക്ക് അംഗീകാരം


ആദ്യമെത്തുന്നത് ആദ്യം എന്ന തത്വം രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥികൾക്കും തുല്യമായ ഇടം ഉറപ്പാക്കുന്നു

തെരഞ്ഞെടുപ്പു നടത്തിപ്പിൽ സുതാര്യത പ്രോത്സാഹിപ്പിച്ച് സുവിധ പോർട്ടൽ

Posted On: 07 APR 2024 12:14PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പു പ്രഖ്യാപനവും മാതൃകാ പെരുമാറ്റച്ചട്ടവും (എംസിസി) പ്രവർത്തനക്ഷമമായതു മുതൽ വെറും 20 ദിവസത്തിനുള്ളിൽ, സുവിധ പ്ലാറ്റ്‌ഫോമിൽ രാഷ്ട്രീയ കക്ഷ‌ികളിൽനിന്നും സ്ഥാനാർഥികളിൽനിന്നും ലഭിച്ചത് 73,379 അനുമതി അപേക്ഷകൾ. അതിൽ 44,626 അപേക്ഷകൾ (60%) അംഗീകരിച്ചു. അപേക്ഷകളുടെ 15%, അതായത്, ഏകദേശം 11,200 അപേക്ഷകൾ നിരസിക്കപ്പെട്ടു. കൂടാതെ 10,819 അപേക്ഷകൾ അസാധുവോ ഡ്യൂപ്ലിക്കേറ്റോ ആയതിനാൽ റദ്ദാക്കി. 2024 ഏപ്രിൽ 7 വരെ ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച് ബാക്കി അപേക്ഷകൾ പരിഗണിച്ചുവരികയാണ്.

 

തമിഴ്‌നാട്ടിൽനിന്നും (23,239) പശ്ചിമ ബംഗാളിൽനിന്നും (11,976) മധ്യപ്രദേശിൽനിന്നു(10,636)മാണ് ഏറ്റവുമധികം അപേക്ഷകൾ ലഭിച്ചത്. ചണ്ഡീഗഢ് (17), ലക്ഷദ്വീപ് (18), മണിപ്പുർ (20) എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കുറവ് അപേക്ഷകൾ. സംസ്ഥാനംതിരിച്ചുള്ള അപേക്ഷകൾ അനുബന്ധം എ-യിൽ നൽകിയിട്ടുണ്ട്.

സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യതത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന സന്തുലിതമായ ഇടം ഉറപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വികസിപ്പിച്ചെടുത്ത സാങ്കേതികപ്രതിവിധിയാണു സുവിധ പോർട്ടൽ. ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡ് പ്രകടമാക്കി, തെരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയ കക്ഷികളിൽനിന്നും സ്ഥാനാർഥികളിൽനിന്നും അനുമതികൾക്കും സൗകര്യങ്ങൾക്കുമുള്ള അപേക്ഷകൾ നേടുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള പ്രക്രിയ സുവിധ പോർട്ടൽ കാര്യക്ഷമമാക്കി.

 

വോട്ടർമാരിലേക്ക് എത്തിച്ചേരാനുള്ള പ്രവർത്തനങ്ങളിൽ കക്ഷികളും സ്ഥാനാർഥികളും ഏർപ്പെടുന്ന തെരഞ്ഞെടുപ്പു പ്രചാരണ കാലയളവിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന തത്വത്തിൽ സുതാര്യമായി വൈവിധ്യമാർന്ന അനുമതി അഭ്യർഥനകൾ സുവിധ പോർട്ടൽ നിറവേറ്റുന്നു. പ്രചാരണയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും താൽക്കാലിക പാർട്ടി ഓഫീസുകൾ തുറക്കുന്നതിനും വീടുതോറുമുള്ള പ്രചാരണത്തിനും വീഡിയോ വാനുകൾക്കും ഹെലികോപ്റ്ററുകൾക്കും വാഹനപെർമിറ്റുകൾ നേടുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുമുള്ള അനുമതികൾ ഇതു നൽകുന്നു.

സുവിധ പോർട്ടലിനെക്കുറിച്ച്- കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷിന്റെ ഐടി ആവാസവ്യവസ്ഥയിലേക്കുള്ള നി‌ർണായക ആപ്ലിക്കേഷൻ

സുവിധ പോർട്ടൽ (https://suvidha.eci.gov.in) വഴി, രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥികൾക്കും എവിടെനിന്നും ഏതുസമയത്തും അനുമതി അപേക്ഷകൾ ഓൺലൈനിൽ തടസ്സമില്ലാതെ സമർപ്പിക്കാം. കൂടാതെ, ബന്ധപ്പെട്ട എല്ലാവർക്കും ഉൾപ്പെടുത്തലും തുല്യ അവസരവും ഉറപ്പാക്കാൻ ഓഫ്‌ലൈനിലും അപേക്ഷകൾ സമർപ്പിക്കാൻ അവസരമുണ്ട്.

വിവിധ സംസ്ഥാന വകുപ്പുകളിലുടനീളമുള്ള നോഡൽ ഓഫീസർമാർ നിയന്ത്രിക്കുന്ന ശക്തമായ ഐടി സംവിധാനത്തിന്റെ പിന്തുണയോടെ, അനുമതി അപേക്ഷകൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു സുവിധ പോർട്ടൽ സഹായിക്കുന്നു. അപേക്ഷകർക്ക് അവരുടെ അപേക്ഷകളുടെ നില തത്സമയം പിന്തുടരാൻ സഹായിക്കുന്ന ആപ്ലിക്കേഷനും സുവിധയ്ക്കുണ്ട്. ഇത് ഈ പ്രക്രിയ കൂടുതൽ സൗകര്യപ്രദവും സുതാര്യവുമാക്കുന്നു. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

സുവിധ പ്ലാറ്റ്‌ഫോം തെരഞ്ഞെടുപ്പു പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, അപേക്ഷകളുടെ തത്സമയ പിന്തുടരൽ, നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ, സമയംരേഖപ്പെടുത്തിയുള്ള സമർപ്പിക്കലുകൾ, SMS വഴിയുള്ള ആശയവിനിമയം എന്നിവ നൽകുന്നതിലൂടെ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, പോർട്ടലിൽ ലഭ്യമായ അനുമതി ഡാറ്റ തെരഞ്ഞെടുപ്പു ചെലവുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനും തെരഞ്ഞെടുപ്പു പ്രക്രിയയിൽ കൂടുതൽ ഉത്തരവാദിത്വത്തിനും സമഗ്രതയ്ക്കും സംഭാവന നൽകുന്നതിനുള്ള വിലപ്പെട്ട വിഭവമായി വർത്തിക്കുന്നു.

സുവിധ പ്ലാറ്റ്‌ഫോമിലൂടെ, എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥികൾക്കും ആവശ്യമായ അനുമതികൾ തുല്യമായി ലഭ്യമാക്കുന്ന, നീതിയുക്തവും കാര്യക്ഷമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം സുഗമമാക്കാനുള്ള പ്രതിബദ്ധത ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചുറപ്പിക്കുന്നു.

 

അനുബന്ധം എ:

ക്രമനമ്പർ

സംസ്ഥാനം

ആകെ അപേക്ഷകൾ

1

ആന്ധ്രപ്രദേശ്

1153

2

അസം

2609

3

ബിഹാർ

861

4

ഗോവ

28

5

ഗുജറാത്ത്

648

6

ഹരിയാണ

207

7

ഹിമാചൽ പ്രദേശ്

125

8

കർണാടകം

2689

9

കേരളം

1411

10

മധ്യപ്രദേശ്

10636

11

മഹാരാഷ്ട്ര

2131

12

മണിപ്പുർ

20

13

മേഘാലയ

1046

14

മിസോറം

194

15

നാഗാലാൻഡ്

46

16

ഒഡിഷ

92

17

പഞ്ചാബ്

696

18

രാജസ്ഥാൻ

2052

19

സിക്കിം

44

20

തമിഴ്‌നാട്

23239

21

ത്രിപുര

2844

22

ഉത്തർപ്രദേശ്

3273

23

പശ്ചിമ ബംഗാൾ

11976

24

ഛത്തീസ്ഗഢ്എ

472

25

ഝാർഖണ്ഡ്

270

26

ഉത്തരാഖണ്ഡ്

1903

27

തെലങ്കാന

836

28

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

468

29

ചണ്ഡീഗഢ്

17

30

ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു

108

31

ഡൽഹിയിലെ എൻ.സി.ടി

529

32

ലക്ഷദ്വീപ്

18

33

പുതുച്ചേരി

355

34

ജമ്മു കശ്മീർ

383

 

ആകെ

73,379

--SK--



(Release ID: 2017347) Visitor Counter : 76