തെരഞ്ഞെടുപ്പ് കമ്മീഷന്‍
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത ജില്ലകളിൽ നിന്നുള്ള മുനിസിപ്പൽ കമ്മീഷണർമാരുമായും ഡിഇഒമാരുമായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സമ്മേളനം നടത്തി.
Posted On:
05 APR 2024 4:37PM by PIB Thiruvananthpuram
ന്യൂ ഡെൽഹി : 05 ഏപ്രിൽ 2024
2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, മുൻ പൊതുതെരഞ്ഞെടുപ്പുകളിൽ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ പാർലമെൻ്ററി മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ത്വരിതപ്പെടുത്തി. ന്യൂഡൽഹിയിൽ ഇന്ന് ചേർന്ന ' വോട്ടർമാരുടെ കുറഞ്ഞ പങ്കാളിത്തം ' സംബന്ധിച്ച ഏകദിന സമ്മേളനത്തിൽ പ്രധാന നഗരങ്ങളിലെ മുനിസിപ്പൽ കമ്മീഷണർമാരും ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും (ഡിഇഒ)പങ്കെടുത്തു. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട നഗര- ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങളിൽ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്ന ചർച്ച ചെയ്തു . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ അധ്യക്ഷനായ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു . തദവസരത്തിൽ കമ്മീഷൻ, വോട്ടർമാരുടെ നിസ്സംഗത സംബന്ധിച്ച ലഘുലേഖ പ്രകാശനം ചെയ്തു.
ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ 11 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം, ദേശീയ ശരാശരിയെക്കാൾ (67.40%) കുറവായിരുന്നു.
വോട്ടിംഗ് ശതമാനം കുറഞ്ഞതായി കണ്ടെത്തിയ ആകെ 266 പാർലമെൻ്ററി മണ്ഡലങ്ങളിൽ (215 ഗ്രാമീണ & 51 നഗര മണ്ഡലങ്ങളിൽ ) വോട്ടർമാരുടെ പങ്കാളിത്തം ലക്ഷ്യമിട്ട രീതിയിൽ വർദ്ധിപ്പിക്കുന്നതിന് മാർഗം കണ്ടെത്താൻ , എല്ലാ മുനിസിപ്പൽ കമ്മീഷണർമാരോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരോടും സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരോടും ശ്രീ രാജീവ് കുമാർ ആവശ്യപ്പെട്ടു. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വരികൾ നിയന്ത്രിക്കൽ , തിരക്കേറിയ സ്ഥലങ്ങളിലെ ഷെൽട്ടർ പാർക്കിംഗ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ; പോളിംഗ് സംബന്ധിച്ച് നിശ്ചിത മേഖലകളിൽ പ്രചാരണവും ആശയവിനിമയവും; പോളിംഗ് സ്റ്റേഷനുകളിൽ വരാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന് റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, പ്രാദേശിക തലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികൾ, യുവാക്കളെ സ്വാധീനിക്കുന്നവർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കൽ എന്നിങ്ങനെ ഒരു ത്രിതല തന്ത്രത്തിന് അദ്ദേഹം ഊന്നൽ നൽകി. വോട്ടർമാരുടെ മെച്ചപ്പെട്ട പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ബൂത്ത് തിരിച്ചുള്ള കർമപദ്ധതി തയ്യാറാക്കാനും അദ്ദേഹം നിർദേശിച്ചു.
SVEEP നു കീഴില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഇസിഐ അവതരിപ്പിച്ച നൂതന പ്രചാരണ പരിപാടികളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
. പൊതുഗതാഗത, ശുചിത്വ വാഹനങ്ങള്‍ അവശ്യ തെരഞ്ഞെടുപ്പു സന്ദേശങ്ങള്‍ കൊണ്ട് അലങ്കരിച്ച് അണിനിരത്തുക.
. വ്യാപകമായ പ്രചാരണത്തിനായി യൂട്ടിലിറ്റി ബില്ലുകൾ വോട്ടര്‍ ബോധവത്കരണ സന്ദേശങ്ങള്‍ രേഖപ്പെടുത്തുക.
.റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായും (ആര്‍ഡബ്ല്യുഎ) വോട്ടര്‍ ബോധവത്കരണ ഫോറങ്ങളുമായും സഹകരിക്കുക.
.പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ ജനകീയ സ്ഥലങ്ങളില്‍ വിജ്ഞാനപ്രദമായ യോഗങ്ങള്‍ സംഘടിപ്പിക്കുക.
. വോട്ടര്‍മാരില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതിനായി മാരത്തണുകള്‍, വാക്കത്തണുകള്‍, സൈക്ലോത്തണുകള്‍ തുടങ്ങിയ ആകര്‍ഷകമായ പരിപാടികള്‍ സംഘടിപ്പിക്കുക.
.വോട്ടര്‍ അവബോധ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഹോര്‍ഡിംഗുകള്‍, ഡിജിറ്റല്‍ ഇടങ്ങള്‍, കിയോസ്‌കുകള്‍, പോതു സേവന കേന്ദ്രങ്ങള്‍ (സിഎസ്‌സി) തുടങ്ങിയ ഉപയോഗിക്കുക.
. വിപുലമായ വോട്ടര്‍ വ്യാപനത്തിനും ഇടപഴകലിനുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുക.
(Release ID: 2017309)
Visitor Counter : 130
Read this release in:
Tamil
,
Marathi
,
Telugu
,
English
,
Urdu
,
Hindi
,
Nepali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Kannada