തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

യഥാക്രമം ഐഎഎസും ഐപിഎസും ലഭിക്കാത്ത ഡിഎംമാരെയും എസ്പിമാരെയും കമ്മീഷൻ സ്ഥലം മാറ്റുന്നു; ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിൽ 8 നോൺ-കേഡർ എസ്പി/എസ്എസ്പിമാരെയും 5 നോൺ കേഡർ ഡിഎംമാരെയും സ്ഥലം മാറ്റി


കൂടാതെ, പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ ഡിഎം/എസ്പിയായി ചുമതല വഹിക്കുന്നിടത്തെല്ലാം സ്ഥലം മാറ്റിയിട്ടുണ്ട്; എസ് പി ബതിൻഡ (പഞ്ചാബ്), എസ്പി സോണിത്പൂർ (അസം) എന്നിവരെ സ്ഥലം മാറ്റി

Posted On: 21 MAR 2024 4:36PM by PIB Thiruvananthpuram

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിക്കാനുള്ള പ്രതിജ്ഞാബദ്ധത മുൻനിർത്തി, ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), സൂപ്രണ്ട് എന്നീ സ്ഥാനങ്ങളിൽ നിയമിച്ചിട്ടുള്ള നോൺ-കേഡർ ഓഫീസർമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഇന്ന് സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചു.  ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലെ ജില്ലയിലെ ഡിഎം, എസ്പി തസ്തികകൾ യഥാക്രമം ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് (ഐ എ എസ് ), ഇന്ത്യൻ പോലീസ് സർവീസിൽ (ഐ പി എസ് ) നിന്നുള്ള ഉദ്യോഗസ്ഥർക്കാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാറിൻ്റെ അധ്യക്ഷതയിൽ തെെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ ഗ്യാനേഷ്കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരുമായി കമ്മീഷൻ കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.

സ്ഥലം മാറ്റേണ്ട ഉദ്യോഗസ്ഥർ:

1.    ഗുജറാത്ത് - ഛോട്ടാ ഉദയ്പൂർ, അഹമ്മദാബാദ് റൂറൽ എന്നീ ജില്ലകളിലെ എസ്പി

2.    പഞ്ചാബ് - പത്താൻകോട്ട്, ഫാസിൽക, ജലന്ധർ റൂറൽ, മലേർകോട്‌ല എന്നീ ജില്ലകളിലെ എസ്എസ്പി

3.    ഒഡീഷ - ധേൻകനൽ ഡിഎം, ദിയോഗർ, കട്ടക്ക് റൂറൽ ജില്ലകളിലെ എസ്പിമാർ

4. പശ്ചിമ ബംഗാൾ - പുർബ മേദിനിപൂർ, ജാർഗ്രാം, പുർബ ബർധമാൻ, ബിർഭും എന്നീ ജില്ലകളുടെ ഡിഎം

കൂടാതെ, തെഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളുമായുള്ള ബന്ധമോ കുടുംബബന്ധമോ കണക്കിലെടുത്ത് പഞ്ചാബിലെ എസ്എസ്പി ബതിന്ദയെയും അസമിലെ എസ്പി സോനിത്പൂരിനെയും സ്ഥലം മാറ്റാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.   പക്ഷപാതപരമായി പെരുമാറുകയോ വിട്ടുവീഴ്ച ചെയ്യുന്നതായി തോന്നുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്നതിനുള്ള മുൻകൂർ നടപടി എന്ന നിലയിലാണ് ഈ രണ്ട് ജില്ലകളിലെയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

എല്ലാ സംസ്ഥാന ഗവൺമെൻ്റുകൾക്കും നോൺ- കേഡർ ഓഫീസർമാരെ അവരുടെ നിലവിലെ ഡിഎം, എസ്പി/എസ്എസ്‌പി എന്നീ ചുമതലകളിൽ നിന്ന് ഉടനടി സ്ഥലം മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

--NK--


(Release ID: 2016259) Visitor Counter : 143