പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി


ഇന്ത്യ-യുക്രൈന്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു

ഇന്ത്യയുടെ ജനകേന്ദ്രീകൃത സമീപനം പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും സംഘര്‍ഷ പരിഹാരത്തിനായി സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തു

സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താനായി ഇന്ത്യ അതിന്റെ കഴിവിനനുസരിച്ച് ചെയ്യുന്നതെല്ലാം തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യ തുടര്‍ച്ചയായി നല്‍കുന്ന മാനുഷിക സഹായത്തിനെ പ്രസിഡന്റ് സെലെന്‍സ്‌കി അഭിനന്ദിച്ചു

Posted On: 20 MAR 2024 6:19PM by PIB Thiruvananthpuram

യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌ക്കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണില്‍ ആശയവിനിമയം നടത്തി.

വിവിധ മേഖലകളില്‍ ഇന്ത്യ-യുക്രൈയ്ന്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

നിലവിൽ നടക്കുന്ന റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്തവേളയിൽ, ഇന്ത്യയുടെ ജനകേന്ദ്രീകൃത സമീപനം ആവര്‍ത്തിച്ച പ്രധാനമന്ത്രി സംഭാഷണത്തേയും നയതന്ത്രത്തേയും മുന്നോട്ടുള്ളവഴിയായി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു

കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം വേഗത്തിലും സമാധാനപരമായും പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമാധാനപരമായ ഒരു പരിഹാരത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ അതിന്റെ കഴിവിനനുസരിച്ച് ചെയ്യാവുന്നതെല്ലാം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ മാനുഷിക സഹായങ്ങളെ പ്രസിഡന്റ് സെലെന്‍സ്‌കി അഭിനന്ദിച്ചു. ബന്ധം തുടരാന്‍ ഇരു നേതാക്കളും തീരുമാനമായി.

--SK--



(Release ID: 2015880) Visitor Counter : 53