തെരഞ്ഞെടുപ്പ് കമ്മീഷന്‍
പൊതുതിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിനായുള്ള ഗസറ്റ് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതിന് പിന്നാലെ ആദ്യഘട്ട നാമനിർദേശ പത്രിക സമർപ്പിക്കൽ ഇന്ന് രാവിലെ ആരംഭിച്ചു.
21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 പാർലമെൻ്ററി മണ്ഡലങ്ങളിൽ ഈ ഘട്ടത്തിൽ 2024 ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും.
ബീഹാർ ഒഴികെയുള്ള എല്ലാ 20 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ ഒന്നാം ഘട്ടത്തിലെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 മാർച്ച് 27 ആണ്; ബീഹാറിൽ ഇത് 2024 മാർച്ച് 28 ആണ്
प्रविष्टि तिथि:
20 MAR 2024 4:06PM by PIB Thiruvananthpuram
പൊതുതിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് രാവിലെ ആരംഭിച്ചു. 2024ലെ ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 21 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 102 പാർലമെൻ്ററി മണ്ഡലങ്ങൾക്കായുള്ള ഗസറ്റ് വിജ്ഞാപനം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറത്തിറക്കിയതിന് പിന്നാലെയാണിത്. ഒന്നാം ഘട്ടത്തിലെ ഈ പിസികളിലെ പോളിംഗ് 19.04.2024-ന് നടക്കും.
അരുണാചൽ പ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരിഎന്നിവയാണ് ഘട്ടം 1-ൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ.
ഘട്ടം 1-ൻ്റെ ഷെഡ്യൂൾ ചുവടെ നൽകിയിരിക്കുന്നു
(रिलीज़ आईडी: 2015838)
आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें:
Urdu
,
English
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu