തെരഞ്ഞെടുപ്പ് കമ്മീഷന്‍
                
                
                
                
                
                    
                    
                        അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിൽ മാറ്റം
                    
                    
                        
                    
                
                
                    Posted On:
                17 MAR 2024 4:28PM by PIB Thiruvananthpuram
                
                
                
                
                
                
                കമ്മീഷൻ അതിൻ്റെ പ്രസ് നോട്ട് നമ്പർ ECI/PN/2024 മാർച്ച് 16, 2024 പ്രകാരം 2024-ലെ ലോക്‌സഭ പൊതു തെരഞ്ഞെടുപ്പിൻ്റെയും അരുണാചൽ പ്രദേശിലെയും സിക്കിമിലെയും സഹിതം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുകളുടെയും സമയക്രമം  പ്രഖ്യാപിച്ചു. മുകളിൽ പറഞ്ഞ പ്രസ് നോട്ട് പ്രകാരം രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് തീയതി 19.04.2024 ഉം , വോട്ടെണ്ണൽ തീയതി 04.06.2024 ഉം ആണ്.
2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 172(1) പ്രകാരവും 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ 15-ാം വകുപ്പും ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരവും സിദ്ധിച്ച അധികാരങ്ങൾ വിനിയോഗിച്ച്, അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭകളിലേക്ക് അവയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ് . അരുണാചൽ പ്രദേശിലെയും സിക്കിമിലെയും രണ്ട് നിയമസഭകളുടെയും  കാലാവധി 02.06.2024-ന് അവസാനിക്കും.
3. ഇത് കണക്കിലെടുത്ത്, പ്രസ് നോട്ടിൽ  അരുണാചൽ പ്രദേശിലെയും സിക്കിമിലെയും സംസ്ഥാന നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂളുമായി ബന്ധപ്പെട്ട് മാത്രം ഇനിപ്പറയുന്നവ ഭേദഗതി ചെയ്യാൻ കമ്മീഷൻ തീരുമാനിച്ചു.
	
		
			| 
			 സീരിയൽ നമ്പർ 
			 | 
			
			 വോട്ടെടുപ്പ്  ഇനം      
			 | 
			
			 നിലവിലുള്ള ഷെഡ്യൂൾ  
			 | 
			
			 പുതുക്കിയ ഷെഡ്യൂൾ 
			 | 
		
		
			| 
			 1 
			 | 
			
			 വോട്ടെണ്ണൽ തീയതി 
			 | 
			
			 4 ജൂൺ, 2024  
			(ചൊവ്വ)    
			  
			 | 
			
			 2 ജൂൺ 2024  
			(ഞായറാഴ്ച) 
			 | 
		
		
			| 
			 2 
			 | 
			
			  തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട തീയതി 
			 | 
			
			  6 ജൂൺ 2024  
			(വ്യാഴാഴ്ച)  
			 | 
			
			 2 ജൂൺ 2024  
			(ഞായറാഴ്ച) 
			 | 
		
	
 
4. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും പാർലമെൻ്ററി മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നേരത്തെ നിശ്ചയിച്ച  സമയക്രമത്തിൽ  മാറ്റമൊന്നും ഉണ്ടാകില്ല.
 
--NK--
                
                
                
                
                
                (Release ID: 2015517)
                Visitor Counter : 137
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu