പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ

Posted On: 31 JAN 2024 11:33AM by PIB Thiruvananthpuram

സുഹൃത്തുക്കളെ,
ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഉദ്ഘാടന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്, വളരെ മഹിതമായ ഒരു തീരുമാനമെടുത്തിരുന്നു - നാരീ ശക്തി വന്ദന്‍ അധീനിയം. തുടര്‍ന്ന്, ജനുവരി 26 ന്, 'കര്‍ത്തവ്യ പഥ'ത്തില്‍ സ്ത്രീകളുടെ കരുത്തിനും ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും രാജ്യം സാക്ഷ്യംവഹിച്ചു. ഇന്ന്, ഈ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇടക്കാല ബജറ്റ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നതും സ്ത്രീകളുടെ കരുത്തിന്റെ ദൃഷ്ടാന്തങ്ങളുമാണ്. സാരാംശത്തില്‍, ഇത് സ്ത്രീകളുടെ കരുത്ത് പ്രകടമാക്കുന്ന ഒരു ആഘോഷമാണ്.

സുഹൃത്തുക്കളെ,

കഴിഞ്ഞ 10 വര്‍ഷങ്ങളായി പാര്‍ലമെന്റിലെ ഓരോ അംഗവും അവരുടേതായ രീതിയില്‍ സംഭാവന നല്‍കുന്നുണ്ട്. എന്നിരുന്നാലും, പ്രത്യേകിച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കാനും ജനാധിപത്യ മൂല്യങ്ങളെ ശീലമാക്കാനും ശീലിച്ച എംപിമാര്‍രിലേക്ക് ഇത് പ്രതിഫിക്കുന്നതും സാരവത്താണ്. ഇന്ന് അവസാന സമ്മേളനത്തിന് അവര്‍ ഒത്തുകൂടുമ്പോള്‍, തങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ എന്തുനേടിയെന്നത് ചിന്തിക്കണം. നിങ്ങളുടെ പാര്‍ലമെന്റ് മണ്ഡലത്തിലെ 100 പേരോട് ചോദിക്കുകയാണെങ്കില്‍, തുടര്‍ച്ചയായി കോലാഹലം സൃഷ്ടിച്ചവരുടെ പേരുകള്‍ ആരും ഓര്‍ക്കുകയോ അറിയുകയോ ചെയ്യുന്നുണ്ടാവില്ല. പ്രതിപക്ഷത്തിന് ശബ്ദത്തിന് മൂര്‍ച്ചയും വിമര്‍ശനത്തിന് കാഠിന്യവും ഉണ്ടായിരുന്നിട്ടും, ക്രിയാത്മകമായ ആശയങ്ങള്‍ കൊണ്ട് സഭയെ സമ്പന്നമാക്കിയ ഗണ്യമായ ഒരു വിഭാഗത്തെ പൊതുജനം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

വരും നാളുകളില്‍ പോലും, സഭയിലെ ചര്‍ച്ചകള്‍ക്ക് ജനങ്ങള്‍ സാക്ഷിയാകുമ്പോള്‍ അംഗങ്ങള്‍ ഉച്ചരിക്കുന്ന ഓരോ വാക്കും ചരിത്രത്തിന്റെ ഏടുകളില്‍ കൊത്തിവയ്ക്കപ്പെടും. അതിനാല്‍, എതിര്‍പ്പുകളുണ്ടെങ്കിലും, ബൗദ്ധിക പ്രാഗല്‍ഭ്യം, സാധാരണക്കാരന്റെ താല്‍പ്പര്യങ്ങളോടുള്ള ഉല്‍കണ്ഠ, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെയുള്ള നിശിത പ്രതികരണങ്ങള്‍ എന്നിവയെ, ജനാധിപത്യ പ്രേമികളും സമൂഹവും ഉള്‍ക്കൊള്ളുന്ന-രാജ്യത്തിലെ ഗണ്യമായ ഒരു ഭാഗം-അത്തരം പെരുമാറ്റത്തെ അഭിനന്ദിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നേരെമറിച്ച്, നിഷേധാത്മകത, ഗുണ്ടായിസം, വികൃതി എന്നിവയല്ലാതെ മറ്റൊന്നും സംഭാവന ചെയ്യാത്ത വ്യക്തികള്‍ അപൂര്‍വ്വമായേ ഓര്‍മ്മിക്കപ്പെടുകയുമുള്ളു. എന്നിരുന്നാലും, വീണ്ടെടുപ്പിനുള്ള അവസരവും ഒരു ഗുണപരമായ അനന്തരഫലത്തിനുമുള്ള അവസരം നിലവിലെ ബജറ്റ് സമ്മേളനം അവശേഷിപ്പിക്കുന്നു. ഈ അവസരം നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും, രാജ്യത്തിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും, അവരുടെ ഏറ്റവും മൂല്യവത്തായ ആശയങ്ങള്‍ സഭയില്‍ സംഭാവന ചെയ്യാനും, രാജ്യത്തിന് ആവേശവും ഉത്തേജനവും പകരാനും എല്ലാ ബഹുമാന്യരായ എം.പിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, പരമ്പരാഗതമായി, തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോള്‍, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാറില്ല. ഞങ്ങളും ഈ പാരമ്പര്യം മുറുകെ പിടിക്കുകയും പുതിയ ഗവണ്‍മെന്റ് രൂപീകരണത്തിന് ശേഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും. ഇക്കുറി, രാജ്യത്തിന്റെ ധനമന്ത്രി നിര്‍മ്മലാജി ചില മാര്‍ഗ്ഗനിര്‍ദേശക പോയിന്റുകളോടെ നാളെ ബജറ്റ് അവതരിപ്പിക്കും.

സുഹൃത്തുക്കളെ,

രാജ്യം തുടര്‍ച്ചയായി പുരോഗതി പ്രാപിക്കുകയും വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയും സമഗ്രവും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ വളര്‍ച്ചയ്ക്ക് വിധേയമാകുകയും ചെയ്യുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനത്തിന്റെ ഒരു യാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ അനുഗ്രഹത്തോടെ ഈ പാത തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിശ്വാസത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും റാം-റാം.


നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

--NS--


(Release ID: 2014503) Visitor Counter : 72