പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 29 FEB 2024 11:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി. പൊതുനന്മയ്ക്ക് വേണ്ടി എഐ, ഡിപിഐ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കൃഷി, ആരോഗ്യം, കാലാവസ്ഥാ പൊരുത്തപ്പെടൽ എന്നിവയിലെ നൂതനതയെക്കുറിച്ചാണ് നമ്മൾ സംസാരിച്ചതെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു.

നമ്മുടെ ലോകത്തെ മികച്ചതാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന മേഖലകളെക്കുറിച്ച് അവർ ചർച്ച ചെയ്തതായി ശ്രീ മോദി പറഞ്ഞു.

ബിൽ ഗേറ്റ്‌സിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

“തീർച്ചയായും ഒരു മനോഹരമായ 
കൂടിക്കാഴ്ച! നമ്മുടെ ലോകത്തെ മികച്ചതാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ എല്ലായ്പ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്. @Bill Gates"

 

NK

(रिलीज़ आईडी: 2011027) आगंतुक पटल : 66
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada