പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


വന്യജീവി സംരക്ഷണത്തിനായുള്ള വിവിധ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നു

Posted On: 29 FEB 2024 8:54PM by PIB Thiruvananthpuram

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജൈവവൈവിദ്ധ്യത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് പുള്ളിപ്പുലികളുടെ എണ്ണത്തിലുള്ള ഈ ഗണ്യമായ വര്‍ദ്ധനവെന്ന് അദ്ദേഹം പറഞ്ഞു.

വന്യജീവി സംരക്ഷണത്തിനായുള്ള വിവിധ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായ എല്ലാവരെയും ശ്രീ മോദി പ്രശംസിച്ചു.

ഇന്ത്യയിലെ പുള്ളിപ്പുലികളുടെ എണ്ണം 2018ല്‍ 12,852 ആയിരുന്നത് നിലവില്‍ 13,874 ആയി.

മദ്ധ്യപ്രദേശിലുള്ള 3,907 എണ്ണമുള്‍പ്പെടെ മദ്ധ്യ ഇന്ത്യയിലാണ് പുള്ളിപ്പുലികളുടെ എണ്ണം ഏറ്റവുംകൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ്, ഇന്ത്യയിലെ പുള്ളിപ്പുലികളുടെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടുകൊണ്ട് ഒരു എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

''മഹത്തായ വാര്‍ത്ത! ജൈവവൈവിദ്ധ്യത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് പുള്ളിപ്പുലികളുടെ എണ്ണത്തിലുള്ള ഗണ്യമായ ഈ വര്‍ദ്ധനവ്. സുസ്ഥിരമായ സഹവര്‍ത്തിത്വത്തിന് വഴിയൊരുക്കികൊണ്ട് വന്യജീവി സംരക്ഷണത്തിനായുള്ള വിവിധ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു'' കേന്ദ്രമന്ത്രിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.

*******

SK

(Release ID: 2010429) Visitor Counter : 58