വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
‘മേരാ പെഹ്ല വോട്ട് ദേശ് കേ ലിയേ’ പ്രചാരണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിക്കുന്നു
കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പ്രചാരണ ഗാനം പുറത്തിറക്കി
Posted On:
27 FEB 2024 4:26PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഫെബ്രുവരി 27, 2024
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ പങ്കാളിത്തമുള്ളതാക്കുന്നതിന് ഒരു ആഹ്വാനം പുറപ്പെടുവിക്കുകയും ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളെ "മേരാ പെഹ്ല വോട്ട് ദേശ് കേ ലിയേ" എന്ന സന്ദേശം ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിൽ, അവരുടേതായ ശൈലിയിൽ പ്രചരിപ്പിക്കാൻ ക്ഷണിക്കുകയും ചെയ്തു.
എക്‌സിൽ ഒരു പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി തൻ്റെ സന്ദേശം പങ്കുവെച്ചത്.
നേരത്തെ, കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ എക്‌സിൽ #MeraPehlaVoteDeshKeLiye പ്രചാരണ ഗാനം പുറത്തിറക്കി. വോട്ട് ചെയ്യുക എന്ന യുവ വോട്ടർമാരുടെ ജനാധിപത്യ അവകാശം അവരെ വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണ ഗാനം കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://youtu.be/JuUkj5VVGZo
തൻ്റെ എക്സ് ഹാൻഡിലിൽ പ്രചാരണ ഗാനം പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു:
“നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @നരേന്ദ്ര മോദി ജി തൻ്റെ സമീപകാല മൻ കി ബാത്ത് പ്രസംഗത്തിൽ ഒരു വ്യക്തമായ ആഹ്വാനം നൽകി. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിനായി രാജ്യം ഒരുങ്ങുമ്പോൾ, #MeraPehlaVoteDeshKeLiye പ്രചാരണത്തിൽ ചേരാനും യുവ വോട്ടർമാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഇതാ, ഇപ്പോൾ തന്നെ #MeraPehlaVoteDeshKeLiye പ്രചാരണ ഗാനം കേൾക്കുകയും എല്ലാവരുമായും പങ്കിടുകയും ചെയ്യുക.
നമ്മുടേതായ രീതികളിലും ശൈലികളിലും പ്രചാരണം മുന്നോട്ട് കൊണ്ടുപോകാം.
നമുക്ക് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഓൺലൈനിൽ നമ്മുടെ കൂട്ടായ ശബ്ദങ്ങളുടെ ശക്തി ആഘോഷിക്കുകയും ചെയ്യാം"
(Release ID: 2009457)
Visitor Counter : 78
Read this release in:
Tamil
,
Assamese
,
Odia
,
Khasi
,
English
,
Urdu
,
Hindi
,
Nepali
,
Bengali-TR
,
Punjabi
,
Telugu
,
Kannada