വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആധുനിക മാധ്യമവ്യവസ്ഥയ്ക്കായി പരിവര്‍ത്തനാത്മക പോർട്ടലുകൾ കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പുറത്തിറക്കി

Posted On: 22 FEB 2024 3:32PM by PIB Thiruvananthpuram

വാർത്താ പ്രസാധകർക്കും ടെലിവിഷന്‍ ചാനലുകൾക്കും കൂടുതൽ അനുയോജ്യമായ പ്രവര്‍ത്തനാന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ പ്രവര്‍ത്തനം സുഗമമാക്കുക, സർക്കാർ ആശയവിനിമയത്തിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക, ആധികാരിക സര്‍ക്കാര്‍ ദൃശ്യങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സംവിധാനം നല്‍കുക, കേബിൾ ടെലിവിഷൻ മേഖലയിലെ നിയന്ത്രണ പ്രക്രിയകൾ കാര്യക്ഷമമാക്കാൻ സര്‍ക്കാറിനെ സഹായിക്കുന്നതിന് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ (LCO) ഒരു സമഗ്ര വിവരശേഖരം തയ്യാറാക്കുക എന്നീ ലക്ഷ്യങ്ങളോടെ നാല് പോര്‍ട്ടലുകള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിങ് ഠാക്കൂര്‍ ഇന്ന് പുറത്തിറക്കി.

ആഗോള കമ്പനികൾ വ്യാപാരം തുടങ്ങാന്‍ താല്പര്യപ്പെടുന്ന, നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമായാണ്  ഇന്ത്യ ഇന്ന് കാണപ്പെടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സുഗമമായ വ്യാപാരപ്രവര്‍ത്തനങ്ങളെ വലിയരീതിയില്‍ മെച്ചപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരിവർത്തനാത്മക ഭരണത്തിലെയും സാമ്പത്തിക പരിഷ്‌കാരങ്ങളിലെയും ഊന്നല്‍ അദ്ദേഹം അനുസ്മരിച്ചു.

പ്രസ് സേവാ പോർട്ടൽ: പത്ര രജിസ്‌ട്രേഷൻ ഏകീകരിക്കുന്നു

പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (PRGI - നേരത്തെ RNI) യുടെ 2023-ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കല്‍സ് നിയമം (PRP നിയമം, 2023) പ്രകാരം വികസിപ്പിച്ച പ്രസ് സേവാ പോർട്ടൽ, പത്ര രജിസ്ട്രേഷന്റെയും മറ്റ് അനുബന്ധ പ്രക്രിയകളുടെയും സമ്പൂർണ്ണ യന്ത്രവല്‍ക്കരണത്തിലേക്കുള്ള  ഒരു സുപ്രധാന ചുവടുവയ്പ്പാണ്.  

പ്രധാന സവിശേഷതകൾ:

ഓൺലൈൻ അപേക്ഷ: ആധാർ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ഒപ്പുകള്‍ ഉപയോഗിച്ച് പ്രസാധകർക്ക് പ്രസിദ്ധീകരണങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓൺലൈനായി അപേക്ഷകൾ സമര്‍പ്പിക്കാം.

പ്രോബബിലിറ്റി മീറ്റർ: പേരുകളുടെ ലഭ്യതയുടെ സാധ്യത സൂചിപ്പിക്കുന്നു.

അപേക്ഷകളുടെ തത്സമയ നിരീക്ഷണം ഒരു ഡാഷ്‌ബോർഡിലൂടെ സാധ്യമാകുന്നു.

പ്രത്യേക DM മൊഡ്യൂൾ: ഒരു കേന്ദ്രീകൃത ഡാഷ്‌ബോർഡിലൂടെ പ്രസാധകരിൽ നിന്ന് ലഭിച്ച അപേക്ഷകൾ നിയന്ത്രിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സാധിക്കുന്നു.  

പുതിയ വെബ്‌സൈറ്റ്: പോർട്ടലിനൊപ്പം വെബ്സൈറ്റില്‍ ‌അവതരിപ്പിക്കുന്ന നിര്‍മിതബുദ്ധി അധിഷ്‌ഠിത ചാറ്റ്‌ബോട്ടിലൂടെ പ്രസക്ത വിവരങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത ഉറപ്പാക്കുന്നു.  

സമ്പൂര്‍ണ യന്ത്രവല്‍ക്കരണത്തിന്റെ പ്രയോജനങ്ങൾ: നേരിട്ടുള്ള പണമിടപാട് സംവിധാനങ്ങളുടെ (gateway) സംയോജനം, QR കോഡ് അധിഷ്‌ഠിത ഡിജിറ്റൽ സാക്ഷ്യപത്രങ്ങള്‍, പ്രിൻ്റിംഗ് പ്രസ്സിനെക്കുറി്ച്ച് പ്രസ് കീപ്പർമാര്‍ക്ക്/ഉടമയ്‌ക്ക് ഓൺലൈൻ അറിയിപ്പ് നല്‍കുന്നതിനുള്ള മൊഡ്യൂൾ, പത്ര രജിസ്‌ട്രേഷൻറ്റെ കാര്യക്ഷമമായി നീരീക്ഷണം, ചാറ്റ്‌ബോട്ട് അധിഷ്‌ഠിത സമ്പര്‍ക്ക പരാതി-പരിഹാര സോഫ്റ്റ്‌വെയർ മുഖേന പെട്ടെന്നുള്ള പരാതി പരിഹാരം.

സുതാര്യ എംപാനൽമെൻ്റും, ,മീഡിയ പ്ലാനിംങും ഇ-ബില്ലിംഗ് സംവിധാനവും: പ്രസ് സേവാ പോർട്ടലിനു പുറമേ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനായി (CBC) സുതാര്യമായ പട്ടികപ്പെടുത്തല്‍, മാധ്യമ രൂപരേഖ, ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം എന്നിവ മന്ത്രാലയം അവതരിപ്പിക്കുന്നു.

പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

ഏകീകൃത പട്ടികപ്പെടുത്തല്‍ പ്രക്രിയ: സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി പത്രം,  പ്രസിദ്ധീകരണങ്ങള്‍, ടെലിവിഷന്‍, റേഡിയോ, ഡിജിറ്റൽ മീഡിയ എന്നിവയെ പട്ടികപ്പെടുത്തുന്നതിനുള്ള  ഒരു ഓൺലൈൻ സംവിധാനം.

യന്ത്രവല്‍കൃത മാധ്യമ രൂപരേഖ: ചുരുങ്ങിയ മനുഷ്യ ഇടപെടലോടെ മാധ്യമ രൂപരേഖകള്‍ ഓണ്‍ലൈനായി സൃഷ്ട്ടിക്കുന്നതിനായി മെച്ചപ്പെടുത്തിയ സംവിധാനങ്ങളും അവയുടെ സവിശേഷതകളും മാധ്യമ ആസൂത്രണത്തിനുള്ള സമയം ഗണ്യമായി കുറയ്ക്കുന്നു.

യന്ത്രവല്‍കൃത ബില്ലിംഗ്: തടസ്സമില്ലാതെയും സുതാര്യമായും ബിൽ സമർപ്പിക്കുന്നതിനും പരിശോധനയ്ക്കും പണമിടപാടിനുമായി ഒരു ഇ-ബില്ലിംഗ് പ്രോസസിങ് സംവിധാനത്തിന്റെ സംയോജനം.

മൊബൈൽ ആപ്പ്: സംഘടിത നിരീക്ഷണത്തിന് പങ്കാളികള്‍ക്കായി കൃത്രിമത്വം കാണിക്കാനാകാത്ത സമയരേഖയും (timestamp) ജിയോ ടാഗിംഗ് സംവിധാനവും ഉള്ള ഒരു സമഗ്ര മൊബൈൽ ആപ്പ്.

വിശ്വസനീയവും ബുദ്ധിപരവുമായ പരിഹാരം: തത്സമയ വിശകലന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ഡാറ്റ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ എടുക്കാൻ സ്ഥാപനങ്ങളെ പ്രാപ്‌തമാക്കുന്നതിനും സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി പോർട്ടൽ സംയോജിപ്പിച്ചിരിക്കുന്നു.

വ്യാപാരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു

ദ്രുതഗതിയില്‍ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക IVR ഹെൽപ്പ്‌ഡെസ്‌ക്: ഉപഭോക്താക്കള്‍ക്കും പങ്കാളികൾക്കും പെട്ടെന്നുള്ള അന്വേഷണവും പ്രശ്നപരിഹാര സേവനങ്ങളും ഉറപ്പാക്കുന്നതിന് പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകളോടെ പ്രത്യേക IVR സഹായ സംഘം CBC-യിൽ തയ്യാറാണ്.

നാവിഗേറ്റ് ഭാരത് പോർട്ടൽ: ഭാരതത്തിൻ്റെ ദേശീയ വീഡിയോ ഗേറ്റ്‌വേ

മന്ത്രാലയത്തിൻ്റെ നവമാധ്യമ വിഭാഗം വികസിപ്പിച്ചെടുത്ത ‘നാവിഗേറ്റ് ഭാരത്’ പോർട്ടൽ (NaViGate Bharat Portal) അഥവാ നാഷണല്‍ വീഡിയോ ഗേറ്റ്‌വേ ഓഫ് ഭാരത്, സര്‍ക്കാറിന്റെ വികസനവുമായി ബന്ധപ്പെട്ടതും പൗര ക്ഷേമ-അധിഷ്‌ഠിതവുമായ എല്ലാത്തരം വീഡിയോകളും പ്രസിദ്ധീകരിക്കുന്ന ഒരു ഏകീകൃത ദ്വിഭാഷാ വേദിയാണ്.

പ്രധാന സവിശേഷതകൾ:

    മന്ത്രാലയങ്ങൾ, മേഖലകൾ, പദ്ധതികള്‍, പ്രചാരണങ്ങള്‍ എന്നിവയ്‌ക്കായി പ്രത്യേക പേജുകൾ

    എളുപ്പത്തില്‍ കണ്ടെത്താനും തിരയാനും സാധിക്കുന്നു

    വർഗീകരണവും ടാഗിംഗും - വിഷയം/പ്രധാന വാക്കുകള്‍ ഉപയോഗിച്ച്  ദൃശ്യങ്ങള്‍ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പ്രത്യേക വിഭാഗങ്ങളും ടാഗുകളും

    തടസ്സമില്ലാതെ കാണാനാകുന്ന ദൃശ്യങ്ങള്‍  

    ഡൗൺലോഡ് ചെയ്യാനും പങ്കിടാനും സാധിക്കുന്നു

    വിപുലമായ തിരച്ചില്‍ സംവിധാനം

ലോക്കല്‍ കാബിള്‍ ഓപ്പറേറ്റര്‍മാരുടെ ദേശീയ രജിസ്റ്റര്‍, രാജ്യത്തുടനീളം തപാൽ ഓഫീസുകളില്‍ നിലവിലുള്ള LCO രജിസ്ട്രേഷൻ ഒരു കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള ആദ്യപടിയാണ്. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു വെബ് ഫോം രൂപകൽപ്പന ചെയ്തിട്ടുണ്ട്. LCOകൾക്കായുള്ള ദേശീയ രജിസ്റ്റര്‍ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും പതിവായി പുതുക്കുകയും ചെയ്യുന്നു. ഓൺലൈൻ രജിസ്ട്രേഷനായി ഒരു കേന്ദ്രീകൃത പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

*******************



(Release ID: 2008112) Visitor Counter : 134