വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ത്യയുടെ പ്രക്ഷേപണ വ്യവസായത്തിൻ്റെ ഉറച്ച രക്ഷാധികാരി: കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ
Posted On:
15 FEB 2024 5:02PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ഇന്ന് ന്യൂഡൽഹിയിൽ പ്രക്ഷേപണ, മാധ്യമ സാങ്കേതിക വിദ്യ സംബന്ധിച്ച 28-ാമത് അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഗുണനിലവാരമുള്ള ഉള്ളടക്കം നൽകുന്നതിന് പൊതു സേവന പ്രക്ഷേപണം ശക്തിപ്പെടുത്തണമെന്ന് സദസിനെ അഭിസംബോധന ചെയ്യവെ മന്ത്രി പറഞ്ഞു.
നമ്മുടെ രാഷ്ട്രത്തിൻ്റെ ആഖ്യാനം രൂപപ്പെടുത്തുന്നതിൽ പ്രസാർ ഭാരതി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക മുന്നേറ്റങ്ങൾ അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുന്നു. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഉയർന്ന നിലവാരമുള്ളതും വ്യക്തിഗതമാക്കിയതുമായ ഉള്ളടക്കത്തിൻ്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി, അത്യാധുനിക പ്രക്ഷേപണ ഉപകരണങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ടെലിവിഷനിൽ മാത്രമല്ല, ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളിലും ഭൂതല പ്രക്ഷേപണത്തിനുള്ള ആവേശകരമായ ഉള്ളടക്ക സാധ്യതകളാണ് പുതിയ ഡയറക്‌ട് ടു മൊബൈൽ (ഡി2എം) സാങ്കേതികവിദ്യകൾ ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ തന്നെ വാഗ്ദാനം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നെക്സ്റ്റ് ജെൻ പ്രക്ഷേപണം പോലെയുള്ള നൂതനമായ പ്രക്ഷേപണ രീതികൾ നമ്മൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും വേണം, അദ്ദേഹം കൂട്ടിച്ചേർത്തു
പരസ്പരബന്ധിതമായ ലോകത്ത്, ഡാറ്റയുടെ സ്വകാര്യതയും തന്ത്രപരമായ വിവരങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നത് പരമപ്രധാനമാണെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു. തദ്ദേശീയമായ സൈബർ-സുരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ആഗോള ഡാറ്റാ പരിരക്ഷ നിയന്ത്രണങ്ങളുമായി യോജിപ്പിച്ച് ഡാറ്റാ സുരക്ഷയ്ക്കുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.
നിർണായക സഹകരണം, ജ്ഞാനവും അറിവും പങ്കിടൽ, ആശയങ്ങളുടെ കൈമാറ്റം, പ്രക്ഷേപണ വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന പങ്കാളിത്തം എന്നിവയ്ക്കുള്ള മികച്ച വേദിയായി
ബിഇഎസ് എക്‌സ്‌പോ വർത്തിച്ചുവെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു.
ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും മാധ്യമ സുതാര്യതയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയത്തിന് ഉത്തമ ബോധമുണ്ടെന്നും അതനുസരിച്ച് ചർച്ചയ്ക്കായി കരട് പ്രക്ഷേപണ സേവന (നിയന്ത്രണ) ബിൽ 2023 പുറത്തിറക്കിയിട്ടുണ്ടെന്നും ഐ ആൻഡ് ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു.
(Release ID: 2006480)
Visitor Counter : 95
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada