പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഎൻജിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സംയോജിത സമുദ്ര അതിജീവന പരിശീലനകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 06 FEB 2024 2:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ഒഎൻജിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സംയോജിത സമുദ്ര അതിജീവന പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കടലനടിയിലെ ദുരന്തങ്ങളിൽനിന്നു രക്ഷനേടുന്നതിനായുള്ള പരിശീലനങ്ങളെക്കുറിച്ചുള്ള പരിശീലനകേന്ദ്രത്തിന്റെ പ്രദർശനത്തിനും ശ്രീ മോദി സാക്ഷ്യംവഹിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“ഗോവയിലെ ഒഎൻജിസിയുടെ സമുദ്ര അതിജീവന പരിശീലനകേന്ദ്രം രാജ്യത്തിനു സമർപ്പിക്കുന്നതിൽ സന്തോഷമുണ്ട്. സമുദ്ര അതിജീവന പരിശീലന ആവാസവ്യവസ്ഥയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ അത്യാധുനിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർണായകനിമിഷമാണ്. കർശനവും തീവ്രവുമായ അടിയന്തര പ്രതികരണ പരിശീലനം വാഗ്ദാനം ചെയ്യുന്നതിലൂടെ, സമയബന്ധിതമായി നിരവധി ജീവനുകൾ രക്ഷിക്കപ്പെടുന്നുവെന്ന് ഇതുറപ്പാക്കും.”

ആധുനിക സമുദ്ര അതിജീവനകേന്ദ്രത്തിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിക്കുന്ന വീഡിയോ പങ്കുവച്ച പ്രധാനമന്ത്രി, എന്തുകൊണ്ടാണു നമുക്ക് ആധുനിക കടൽ അതിജീവനകേന്ദ്രം ആവശ്യമായി വന്നതെന്നും അതു നമ്മുടെ രാജ്യത്തിന് എങ്ങനെ വളരെ പ്രയോജനകരമാകുന്നതെന്നും ചൂണ്ടിക്കാട്ടി.

ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്ര പെട്രോളിയം-എണ്ണ-പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.

ഒഎൻജിസി സമുദ്ര അതിജീവനകേന്ദ്രം

ഇന്ത്യയുടെ സമുദ്ര അതിജീവന പരിശീലന ആവാസവ്യവസ്ഥയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സംയോജിത സമുദ്ര അതിജീവന പരിശീലനകേന്ദ്രമായി ഒഎൻജിസി സീ സർവൈവൽ സെന്റർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രതിവർഷം 10,000-15,000 ഉദ്യോഗസ്ഥർക്കു പരിശീലനം നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നു. കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിലെ പരിശീലനങ്ങൾ പരിശീലനത്തിനെത്തുന്നവരുടെ സമുദ്ര അതിജീവന കഴിവുകൾ മെച്ചപ്പെടുത്തുകയും യഥാർഥ ജീവിതത്തിൽ വരാവുന്ന ദുരന്തങ്ങളിൽനിന്നു സുരക്ഷിതാവസ്ഥയിലേക്കു മാറാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

 

*****

NS

(Release ID: 2003035) Visitor Counter : 80