ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വികസിത് ഭാരത് സങ്കല്‍പ് യാത്ര

Posted On: 06 FEB 2024 12:00PM by PIB Thiruvananthpuram

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കീഴിൽ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ 2,34,259 ആരോഗ്യ ക്യാമ്പുകളിൽ ഇതുവരെ 7,22,69,014 പേര്‍ പങ്കെടുത്തിട്ടുണ്ട്. ആരോഗ്യക്യാമ്പുകളില്‍ നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്:

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കീഴിൽ ആയുഷ്മാന്‍ ആപ്പ് ഉപയോഗിച്ച് ആയുഷ്മാന്‍ കാർഡുകൾ സൃഷ്ടിക്കുകയും, 51,03,942 കാർഡുകൾ നേരിട്ട് വിതരണം ചെയ്യുകയും ചെയ്തു. മൊത്തത്തിൽ, ഇതുവരെ 2,78,86,460 കാർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ പരിശോധിക്കുക, കഫം പരിശോധിക്കുക, ലഭ്യമായ സ്ഥലങ്ങളില്‍ NAAT യന്ത്രങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുക എന്നിവയിലൂടെ ക്ഷയരോഗ നിര്‍ണയം നടത്തുന്നു. ക്ഷയരോഗം ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റെഫർ ചെയ്യുന്നു. യാത്രയുടെ 82ആം ദിവസം വരെ, 3,85,73,277 പേരെ പരിശോധിച്ചതിൽ 11,80,445 പേരെ ഉയര്‍ന്ന സൗകര്യങ്ങളുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്തു.

പ്രധാൻ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ (PMTBMBA)-ൻറ്റെ കീഴിൽ, നിക്ഷയ് മിത്രകളുടെ സഹായം ലഭിക്കുന്നതിന് ക്ഷയരോഗികളിൽ നിന്നും സമ്മതം വാങ്ങുന്നു. നിക്ഷയ് മിത്രമാകാൻ താൽപ്പര്യമുള്ളവർക്ക് സ്പോട്ട് രജിസ്ട്രേഷനും നൽകുന്നു. PMTBMBA-യുടെ കീഴിൽ മൊത്തം 4,17,894 രോഗികള്‍ സമ്മതം നല്‍കുകയും, 1,18,546 പുതിയ നിക്ഷയ് മിത്രകളെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നിക്ഷയ് പോഷണ്‍ യോജനയുടെ (NPY) കീഴിൽ, ക്ഷയരോഗികൾക്ക് ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. ഇതിനായി, നിലവിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാത്ത 87,129 രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്.

മുഖ്യമായും ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളിൽ, അരിവാൾ കോശ രോഗമുള്ളവരെ
കണ്ടെത്തുന്നതിന്, അര്ഹതയുള്ളവരെ (40 വയസ്സ് വരെ) പോയിന്റ് ഓഫ് കെയർ (പിഒസി) പരിശോധനകൾ വഴിയോ സോല്യൂബിലിറ്റി പരിശോധന വഴിയോ പരിശോധിക്കുന്നു. പോസിറ്റീവ് കേസുകൾ ഉയർന്ന സൗകര്യങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് അയക്കുന്നു. ഇതുവരെ 42,30,770 പേരെ പരിശോധിച്ചതിൽ, 70,995 പേരെ പോസിറ്റീവ് ആയി കണ്ടെത്തുകയും ഉയർന്ന സൗകര്യങ്ങളുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

30 വയസ്സ്‌ മുതൽ‌ പ്രായമുള്ള അര്ഹതയുള്ളവരെ രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും പരിശോധന നടത്തുകയും, പോസിറ്റീവ് ആണെന്ന് സംശയിക്കുന്ന കേസുകൾ ഉയർന്ന സൗകര്യങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഏകദേശം 5,40,90,000 പേരെ രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും പരിശോധിച്ചിട്ടുണ്ട്. 20,20,900-ലധികം പേർക്ക് രക്തസമ്മർദ്ദം ഉണ്ടെന്നും 14,31,100-ലധികം പേർക്ക് പ്രമേഹം ഉണ്ടെന്നും സംശയിക്കുകയും, 30,50,100-ലധികം പേരെ ഉയർന്ന സൗകര്യങ്ങളുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.



(Release ID: 2003015) Visitor Counter : 61