പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി പുരസ്‌കാരം നേടിയ ഉസ്താദ് സക്കീർ ഹുസൈനെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 05 FEB 2024 2:51PM by PIB Thiruvananthpuram

'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി അവാർഡ് ഇന്ന് നേടിയതിന് സംഗീതജ്ഞരായ ഉസ്താദ് സക്കീർ ഹുസൈൻ, രാകേഷ് ചൗരസ്യ, ശങ്കർ മഹാദേവൻ,  സെൽവഗണേഷ് വി, ഗണേഷ് രാജഗോപാലൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 അവരുടെ 'ശക്തി' എന്ന ഫ്യൂഷൻ മ്യൂസിക് ഗ്രൂപ്പിന്റെ 'ദിസ് മൊമെന്റി'നാണ് പുരസ്‌കാരം ലഭിച്ചത്

അവരുടെ അസാധാരണമായ കഴിവും സംഗീതത്തോടുള്ള അർപ്പണബോധവും ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ടെന്നും ഇത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 "ഗ്രാമിയിലെ നിങ്ങളുടെ അഭൂതപൂർവമായ വിജയത്തിന് സാക്കിർ ഹുസൈൻ, രാകേഷ് ചൗരസ്യ, ശങ്കർ മഹാദേവൻ, സെൽവഗണേഷ് വി, ഗണേഷ് രാജഗോപാലൻ എന്നിവർക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടെ അസാധാരണമായ കഴിവും സംഗീതത്തോടുള്ള അർപ്പണബോധവും ലോകമെമ്പാടും ഹൃദയങ്ങൾ കീഴടക്കി. ഇന്ത്യ അഭിമാനിക്കുന്നു! ഈ നേട്ടങ്ങൾ നിങ്ങളുടെ  കഠിനാധ്വാനത്തിൻ്റെ തെളിവാണ്.  പുതിയ തലമുറയിലെ കലാകാരന്മാർക്ക് വലിയ സ്വപ്നം കാണാനും സംഗീതത്തിൽ മികവ് പുലർത്താനും ഇത് പ്രചോദനമാകും.

--NS--

 


(रिलीज़ आईडी: 2002560) आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Tamil , English , Urdu , Marathi , हिन्दी , Bengali , Bengali-TR , Manipuri , Assamese , Punjabi , Gujarati , Odia , Telugu