ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രതികൂല ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിരോധശേഷി പ്രകടിപ്പിക്കുകയും ആരോഗ്യകരമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു


2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 7.3 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു

2025-26 ആകുമ്പോഴേക്കും ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെ കുറക്കുന്നതിനായി ഇന്ത്യ ധന ഏകീകരണത്തിന്റെ പാത പിന്തുടരുന്നു

അടുത്ത വര്‍ഷത്തേക്കുള്ള മൂലധന ചെലവില്‍ 11.1 ശതമാനം വര്‍ധനയിൽ  11,11,111 കോടി രൂപയാകും

Posted On: 01 FEB 2024 12:53PM by PIB Thiruvananthpuram

പ്രതികൂല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്നും കോവിഡ്-19 മഹാമാരി സമയത്ത് സ്വീകരിച്ച വിപുലീകരണ ധന നടപടികളില്‍ നിന്നും അനിശ്ചിതത്വമുണ്ടായിട്ടും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിരോധശേഷി പ്രകടിപ്പിക്കുകയും ആരോഗ്യകരമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ദേശീയ വരുമാനത്തിന്റെ ആദ്യ അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം, ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 7.3 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2024-25 മാക്രോ-ഇക്കണോമിക് ഫ്രെയിംവര്‍ക്ക് സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോഗത്തിനും നിക്ഷേപത്തിനുമുള്ള ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, മൂലധനച്ചെലവില്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ഊന്നല്‍ എന്നിവ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജിഡിപിയുടെ പ്രധാന ചാലകമായി കണക്കാക്കപ്പെടുന്നു. ഉപഭോഗത്തിന്റെ കാര്യത്തില്‍, 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ പ്രാഥമിക വളര്‍ച്ചാ ചാലകങ്ങള്‍ വ്യവസായ, സേവന മേഖലകളായിരുന്നു. വികസിതവും വളര്‍ന്നുവരുന്നതുമായ പ്രധാന വിപണി സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ ഈ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.ഐ എം എഫ് അനുസരിച്ച്, വിപണി വിനിമയ നിരക്കില്‍ 2027-ല്‍ (യു എസ് ഡോളറിൽ) ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ സാധ്യതയുണ്ട്. ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സംഭാവന അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 ബേസിസ് പോയിന്റ് ഉയരുമെന്നും ഇത് കണക്കാക്കുന്നു.

കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ മൂലധനച്ചെലവ് മൂന്നിരട്ടിയായി വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ തോതില്‍ ഗൂണകരമായെന്ന് ചൂണ്ടിക്കാട്ടി, അടുത്ത വര്‍ഷത്തേക്കുള്ള മൂലധനച്ചെലവ് 11.1 ശതമാനം വര്‍ധിച്ച് 11,11,111 കോടി രൂപയാകുമെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കുമെന്നും 2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ അറിയിച്ചു. വളര്‍ച്ചയുടെ കുതിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി അതാത് സംസ്ഥാനങ്ങള്‍ക്ക് അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ക്കായി 2023-24ല്‍ ഗവണ്‍മെന്റ് 1.3 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി ഈ വര്‍ഷവും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2014-23 ദശകത്തെ എഫ് ഡി ഐ  വരവിന്റെ സുവര്‍ണ്ണ കാലഘട്ടം എന്ന് വിളിക്കുന്നു, 2005-14 കാലയളവിലെ 596 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇരട്ടിയായിരുന്നു ഈ കാലയളവിലെ ഒഴുക്കെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ സഭയെ അറിയിച്ചു. 'സുസ്ഥിരമായ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, 'ആദ്യം ഇന്ത്യയെ വികസിപ്പിക്കുക' എന്ന ആശയത്തില്‍ നാം നമ്മുടെ വിദേശ പങ്കാളികളുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടികള്‍ ചര്‍ച്ച ചെയ്യുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

മാക്രോ ഇക്കണോമിക് സ്ഥിരതയും ഇന്ത്യയുടെ ബാഹ്യമായ മെച്ചപ്പെടുത്തലുകളും, പ്രത്യേകിച്ച് കറണ്ട് അക്കൗണ്ട് കമ്മിയിലെ ഗണ്യമായ മിതത്വവും, മൂലധന പ്രവാഹത്തിന്റെ പുനരുജ്ജീവനവും, സുഖപ്രദമായ വിദേശനാണ്യ കരുതല്‍ ബഫറിന്റെ പിന്‍ബലത്തില്‍  2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപയുടെ സ്ഥിരതയ്ക്ക് കാരണമായി. കൂടാതെ, ഗവണ്‍മെന്റിന്റെ സജീവമായ വിതരണ ശൃംഖല സംരംഭങ്ങളാണ് ഇന്ത്യയിലെ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ പ്രധാനമായും നിയന്ത്രിക്കുന്നതെന്ന്, 2024-25 മാക്രോ-ഇക്കണോമിക് ഫ്രെയിംവര്‍ക്ക് സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. 

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക സാഹചര്യം പരിശോധിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു, '2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കണക്കാക്കപ്പെടുന്നു. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെ കുറക്കുന്നതിനായി 2021-22 ലെ എന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ധനപരമായ ഏകീകരണത്തിന്റെ പാതയില്‍ നാം തുടരുകയാണ്. ഈ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 2023-24 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി 5.8 ശതമാനമായി കണക്കാക്കുന്നു, ഇത്  2023-24 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 5.9 ശതമാനത്തേക്കാള്‍ കുറവാണെന്ന്  ഇടത്തരം ധന നയവും ധന നയം സംബന്ധിച്ച പ്രസ്താവനയും ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക സൂചകങ്ങള്‍ - ജിഡിപിയുടെ ശതമാനമായി റോളിംഗ് ടാര്‍ഗെറ്റുകള്‍

 

 

പുതുക്കിയ എസ്റ്റിമേറ്റ്

 

ബജറ്റ് എസ്റ്റിമേറ്റുകള്‍

2023-24

2024-25

1. ധനക്കമ്മി

5.8

5.1

2. റവന്യൂ കമ്മി

2.8

2.0

3. പ്രാഥമിക കമ്മി    

2.3

1.5

4.നികുതി വരുമാനം (മൊത്തം)

11.6

11.7

5. നികുതിയേതര വരുമാനം    

1.3

1.2

6. കേന്ദ്ര സര്‍ക്കാര്‍ കടം

57.8

56.8

(അവലംബം: മീഡിയം ടേം ഫിസ്‌ക്കല്‍ പോളിസി കം ഫിസ്‌ക്കല്‍ പോളിസി സ്ട്രാറ്റജി സ്റ്റേറ്റ്മെന്റ്)

2024-25 സാമ്പത്തിക വര്‍ഷത്തിനായുള്ള തന്ത്രപരമായ മുന്‍ഗണനകള്‍:

ഗവണ്‍മെന്റിന്റെ ധനനയ നിലപാട് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ബാഹ്യമായ ആഘാതങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കുകയും മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് കണക്ക്കൂട്ടലിൽ വിട്ടുവീഴ്ച ചെയ്യാതെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുക എന്നതാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാരിന്റെ സാമ്പത്തിക തന്ത്രം ഇനിപ്പറയുന്ന വിശാലമായ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:

a.പ്രതീക്ഷിക്കാത്ത ആഘാതങ്ങള്‍ ഉണ്ടെങ്കില്‍ അവയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ ആഭ്യന്തര സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക;

b.അടിസ്ഥാനസൗകര്യ വികസന ആക്കം നിലനിര്‍ത്തുന്നതിന് മൂലധനച്ചെലവിലേക്ക് വര്‍ധിച്ച വിഭവങ്ങള്‍ വഴിതിരിച്ചു വിടുകയും വിനിയോഗിക്കുകയും ചെയ്യുക;

c. മൂലധനച്ചെലവുകള്‍ക്കായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ പിന്തുണച്ച് പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ധനപരമായ ഫെഡറലിസത്തിന്റെ സമഗ്രമായ സമീപനം തുടരുക;

d.പ്രധാനമന്ത്രി ഗതി ശക്തിയുടെ തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, രാജ്യത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംയോജിതവും ഏകോപിതവുമായ ആസൂത്രണത്തിലും നടപ്പാക്കലിലും ശ്രദ്ധ കേന്ദ്രീകരിക്കുക;

e.പൗരന്മാരുടെ ദീര്‍ഘകാല സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ പുരോഗതിക്കായി; കുടിവെള്ളം, പാര്‍പ്പിടം, ശുചിത്വം, ഹരിത ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം തുടങ്ങിയ പ്രധാന വികസന മേഖലകളിലേക്കുള്ള ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് 

f.എസ്എന്‍എ/ടിഎസ്എ സംവിധാനം മുതലായവ ഉപയോഗിച്ച് വിഭവങ്ങളുടെ തത്സമയം നൽകുക വഴി ക്യാഷ്  മാനേജ്മെന്റിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നു.

--NS--


(Release ID: 2001556) Visitor Counter : 543