ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സമയബന്ധിതവും മതിയായതുമായ സാമ്പത്തിക പിന്തുണ, പ്രസക്തമായ സാങ്കേതിക വിദ്യകള്‍, എംഎസ്എംഇകള്‍ക്ക് ഉചിതമായ പരിശീലനം - ഗവണ്‍മെന്റിന്റെ നയപരമായ മുന്‍ഗണന




'പഞ്ചാമൃത' ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ഉയര്‍ന്നതും കൂടുതല്‍ വിഭവശേഷിയുള്ളതുമായ സാമ്പത്തിക വളര്‍ച്ച സുഗമമാക്കാന്‍ ഗവണ്‍മെന്റ്; ഊര്‍ജ്ജ സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും

അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാനും 'പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം' എന്നിവ വഴി നയിക്കപ്പെടുന്ന സംസ്ഥാനങ്ങൾക്കും പങ്കാളികൾക്കും  സമവായം കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിക്കും.

Posted On: 01 FEB 2024 12:50PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,

അമൃതകാലത്തിനായുള്ള തന്ത്രം കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ''സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) സമയബന്ധിതവും മതിയായതുമായ സാമ്പത്തിക പിന്തുണ, പ്രസക്തമായ സാങ്കേതികവിദ്യകള്‍, ഉചിതമായ പരിശീലനം എന്നിവ ഉറപ്പാക്കുന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ സുപ്രധാനമായ മുന്‍ഗണനയാണ്. വളരുകയും ആഗോളതലത്തില്‍ മത്സരിക്കുകയും ചെയ്യുക; അവരുടെ വളര്‍ച്ച സുഗമമാക്കുന്നതിന് റെഗുലേറ്ററി പരിസ്ഥിതിയെ ക്രമപ്പെടുത്തുന്നത്  ഈ നയങ്ങളുടെ ഒരു പ്രധാന ഘടകമായിരിക്കും'',  2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു, 'പഞ്ചാമൃത' ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്ന്, ഉയര്‍ന്നതും കൂടുതല്‍ വിഭവശേഷിയുള്ളതുമായ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില എന്നിവയില്‍ ഊര്‍ജ സുരക്ഷയ്ക്കായി ഇത് പ്രവര്‍ത്തിക്കും.
 
'പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക' എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുമെന്നും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുമായും പങ്കാളികളുമായും സമവായം ഉണ്ടാക്കുമെന്നും സീതാരാമന്‍ പറഞ്ഞു.

വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനം, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, എല്ലാവര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കല്‍, അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കല്‍, ഊര്‍ജ നിക്ഷേപങ്ങള്‍, വികസനാഭിലാഷങ്ങള്‍ നിറവേറ്റുക എന്നിവയ്ക്കായി വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സംഭാവന നല്‍കുന്ന സാമ്പത്തിക നയങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, വലിപ്പം, ശേഷി, വൈദഗ്ധ്യം, നിയന്ത്രണ ചട്ടക്കൂട് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

--NS--

 


(Release ID: 2001479) Visitor Counter : 119