പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് രോഹന്‍ ബൊപ്പണ്ണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
27 JAN 2024 8:14PM by PIB Thiruvananthpuram
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''പ്രായം ഒരു തടസ്സമല്ലെന്ന് അസാധാരണമായ കഴിവുള്ള രോഹന്‍ ബൊപ്പണ്ണ വീണ്ടും തെളിയിക്കുന്നു!
ചരിത്രപരമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.
നമ്മുടെ കഴിവുകളെ നിര്‍വചിക്കുന്നത് നമ്മുടെ ആത്മാവും കഠിനാധദ്ധ്വാനവും സ്ഥിരോത്സാഹവുമാണ് എന്ന മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്ര. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(रिलीज़ आईडी: 2000133)
आगंतुक पटल : 132
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu