പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീ കാലാറാം മന്ദിറിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി
Posted On:
12 JAN 2024 3:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കാലാറാം മന്ദിറിൽ ഇന്ന് ദർശനവും പൂജയും നടത്തി. ശ്രീറാം കുണ്ഡിലും പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചനയും അദ്ദേഹം നടത്തി.
നാസിക്കിൽ ഇന്ന് പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും ശ്രദ്ധേയമായ ഒരു സംഗമം അരങ്ങേറി. രാമായണത്തിന്റെ ഇതിഹാസ വിവരണം പ്രധാനമന്ത്രി ശ്രവിച്ചു. ശ്രീരാമൻ്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിനെ ചിത്രീകരിക്കുന്ന ‘യുദ്ധ കാണ്ഡ’ ഭാഗമാണ് അദ്ദേഹം കേട്ടത്. മറാത്തിയിൽ അവതരിപ്പിക്കപ്പെട്ട ഈ വിവരണം, എ ഐ വിവർത്തനത്തിലൂടെ പ്രധാനമന്ത്രി ഹിന്ദിയിലാണ് ശ്രവിച്ചത്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “നാസിക്കിലെ ശ്രീ കാലാറാം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ദൈവിക അന്തരീക്ഷത്താൽ അവിശ്വസനീയമാംവിധം അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. നമ്മെ വിനയാന്വിതരാക്കുന്ന, തീർത്തും ആത്മീയമായ ഒരു അനുഭവം. ഇന്ത്യക്കാരുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചു."
"നാസിക്കിലെ രാംകുണ്ഡിൽ ഒരു പൂജയിൽ പങ്കെടുത്തു."
“ശ്രീ കാലാറാം ക്ഷേത്രത്തിൽ, പ്രഭു ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വിജയകരമായ തിരിച്ചുവരവ് വാചാലമായി വിവരിച്ചുകൊണ്ട് സന്ത് ഏകനാഥ് ജി മറാത്തി ഭാഷയിൽ രചിച്ച ഭാവാർത്ഥ രാമായണത്തിലെ വരികൾ കേൾക്കുക എന്ന അഗാധമായ അനുഭവം എനിക്കുണ്ടായി. ഭക്തിയും ചരിത്രവും പ്രതിധ്വനിക്കുന്ന ഈ പാരായണം വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു."
“സ്വാമി വിവേകാനന്ദന് നാസിക്കിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ കാലാതീതമായ ചിന്തകളും ദർശനങ്ങളും നമ്മെ ഇന്നും പ്രചോദിപ്പിക്കുന്നു."
SK
(Release ID: 1995525)
Visitor Counter : 89
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Tamil
,
Telugu