ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടു; പവിത്രമായ പാര്‍ലമെന്റ് സമുച്ചയത്തില്‍ " ചില എം.പിമാര്‍ നടത്തിയ വിലകുറഞ്ഞ നാടകങ്ങളില്‍" കടുത്ത വേദന പ്രകടിപ്പിച്ചു



''ഇരുപത് വര്‍ഷമായി ഞാന്‍ ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങുകയാണ്'' ഉപരാഷ്ട്രപതിയോട് പ്രധാനമന്ത്രി

ഇന്ത്യയുടെ ഉപരാഷ്ട്രപതിയെപ്പോലെ ഒരു ഭരണഘടനാസ്ഥാപനത്തിന് ഇത് സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്- പ്രധാനമന്ത്രി

''ചിലരുടെ ചേഷ്ടകൾ കാരണം എന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് ഞാൻ പിന്തിരിയില്ല '' ഉപരാഷ്ട്രപതി

Posted On: 20 DEC 2023 10:40AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഡിസംബര്‍ 20

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണില്‍ ബന്ധപ്പെട്ടു. ചില എംപിമാർ "പവിത്രമായ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടത്തിയ വിലകുറഞ്ഞ നാടകങ്ങളില്‍" അദ്ദേഹം വലിയ വേദന പ്രകടിപ്പിക്കുകയും ചെയ്തു.

താന്‍ ഇരുപത് വര്‍ഷത്തിലേറെയായി ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സംഭാഷണത്തിനിടെ ശ്രീ ധന്‍ഖറിനോട് പ്രധാനമന്ത്രി പറഞ്ഞു. ''എന്നാല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ പ്പോലെയുള്ള ഒരു ഭരണഘടനാ ഓഫീസിന് നേരെ, അതും പാര്‍ലമെന്റില്‍, ഇത് സംഭവിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്'', അദ്ദേഹം അഭിപ്രായപ്പെട്ടു.

"ചിലരുടെ ചേഷ്ടകൾ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നും തന്നെ തടയില്ല" എന്ന് ഉപരാഷ്ട്രപതി പ്രധാനമന്ത്രിയോട് പറഞ്ഞു.
'' ഈ അധിക്ഷേപങ്ങളൊന്നും എന്നെ എന്റെ പാത മാറ്റാന്‍ പ്രേരിപ്പിക്കില്ല'' ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

--NS--



(Release ID: 1988549) Visitor Counter : 64