പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയോടു വിശദീകരിച്ചു
സമുദ്രഗതാഗതസുരക്ഷ സംബന്ധിച്ച ആശങ്കകൾ ഇരുനേതാക്കളും പങ്കുവച്ചു
മാനുഷിക സഹായത്തിന്റെ ആവശ്യകതയും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു
प्रविष्टि तिथि:
19 DEC 2023 6:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചു.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി ശ്രീ മോദിയോടു വിശദീകരിച്ചു.
സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഇരുനേതാക്കളും പങ്കുവച്ചു.
ദുരിതബാധിതരായ ജനങ്ങൾക്ക് തുടർന്നും മാനുഷിക സഹായം നൽകേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച പ്രധാനമന്ത്രി, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതുൾപ്പെടെ സംഘർഷം എത്രയും വേഗവും സമാധാനപരമായും പരിഹരിക്കുന്നതിന് ഊന്നൽ നൽകി.
ആശയവിനിമയം തുടരുന്നതിന് ഇരുനേതാക്കളും ധാരണയായി.
NS
(रिलीज़ आईडी: 1988410)
आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu