മന്ത്രിസഭ
azadi ka amrit mahotsav

ഡിജിറ്റൈസേഷന്‍, ഇലക്ട്രോണിക് നിര്‍മ്മാണ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ച സഹകരണ മെമ്മോറാണ്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

Posted On: 15 DEC 2023 7:36PM by PIB Thiruvananthpuram


ഡിജിറ്റൈസേഷന്‍, ഇലക്ട്രോണിക് നിര്‍മ്മാണ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും തമ്മില്‍ 2023 ഓഗസ്റ്റ് 18-ന് ഒപ്പുവെച്ച സഹകരണ മെമ്മോറാണ്ടം (MoC) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു.

ഡിജിറ്റൈസേഷന്‍, ഇലക്ട്രോണിക് മാനുഫാക്ചറിംഗ്, ഇ-ഗവേണന്‍സ്, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇ-ഹെല്‍ത്ത്, ഇ-വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ നവീകരണത്തിലെ ഗവേഷണത്തില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (IoT), റോബോട്ടുകള്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, ബ്ലോക്ക്ചെയിന്‍ തുടങ്ങി ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണ് സഹകരണ മെമ്മോറാണ്ടം. ധാരണാപത്രം വഴി ഡിജിറ്റൈസേഷന്‍, ഇലക്ട്രോണിക് നിര്‍മ്മാണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുകയും ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കപ്പെടുകയും ചെയ്യും.

ഡിജിറ്റൈസേഷന്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം എന്നിവയില്‍ ഇ-ടീച്ചിംഗ്, ഇ-ലേണിംഗ്, എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ എന്നിവയിലൂടെ നൂതന പരിശീലനത്തിന്റെയും വികസനത്തിന്റെയും വഴികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി പ്രൊഫഷണലുകളുടെ പ്രവേശനത്തിനും സംയുക്ത പരിശീലന പരിപാടികള്‍ വികസിപ്പിക്കുന്നതിനും സഹകരണ മെമ്മോറാണ്ടം ലക്ഷ്യമിടുന്നു. ബിസിനസ്സ് ആക്‌സിലറേറ്ററുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേറ്ററുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടുകൊണ്ട് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, ഇത് ഇരു കക്ഷികള്‍ക്കും പരോക്ഷമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

ഈ ധാരണാപത്രത്തിന് കീഴിലുള്ള സഹകരണ പ്രവര്‍ത്തനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ വിഭാവനം ചെയ്ത ലക്ഷ്യങ്ങളുടെ അവിഭാജ്യമായ ഡിജിറ്റൈസേഷന്‍, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കും.

 

NK


(Release ID: 1986956) Visitor Counter : 96