പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനും (എബിസിഡി) വിദ്യാർഥി ബിനാലെ ‘സമുന്നതി’യും ഉദ്ഘാടനം ചെയ്തു

പരിപാടിയുടെ 7 പ്രമേയങ്ങൾ അടിസ്ഥാനമാക്കി 7 പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു

സ്മരണികാസ്റ്റാമ്പ് പുറത്തിറക്കി

"രാജ്യത്തിന്റെ വൈവിധ്യമാർന്ന പൈതൃകത്തിന്റെയും ഊർജസ്വലമായ സംസ്കാരത്തിന്റെയും ആഘോഷമാണ് ഇന്ത്യ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ"

"പുസ്തകങ്ങൾ ലോകത്തിന്റെ ജാലകങ്ങളായി പ്രവർത്തിക്കുന്നു. കല മനുഷ്യമനസിന്റെ മഹത്തായ യാത്രയാണ്"

"മനുഷ്യമനസ്സിനെ ആന്തരിക സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനും അതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിനും കലയും സംസ്കാരവും അത്യന്താപേക്ഷിതമാണ്"

"ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈൻ ഇന്ത്യയുടെ സവിശേഷവും അപൂർവവുമായ കരകൗശലവസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയൊരുക്കും"

"ഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, വാരാണസി എന്നിവിടങ്ങളിൽ നിർമിക്കുന്ന സാംസ്കാരിക ഇടങ്ങൾ ഈ നഗരങ്ങളെ സാംസ്കാരികമായി സമ്പന്നമാക്കും"

"കലയും രുചിയും നിറങ്ങളും ഇന്ത്യയിലെ ജീവിതത്തിന്റെ പര്യായമായാണു കണക്കാക്കപ്പെടുന്നത്"

" ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാഷ്ട്രമാണ് ഇന്ത്യ, അതിന്റെ വൈവിധ്യം നമ്മെ കൂട്ടിയിണക്കുന്നു"

"കല പ്രകൃതിസൗഹൃദവും പരിസ്ഥിതിസൗഹൃദവും കാലാവസ്ഥാസൗഹൃദവുമാണ്"


Posted On: 08 DEC 2023 7:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയിൽ പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ (IAADB) 2023 ഉദ്ഘാടനം ചെയ്തു. ‘ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനും’ വിദ്യാർഥി ബിനാലെ ‘സമുന്നതി’യും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്മരണിക സ്റ്റാമ്പും പുറത്തിറക്കി. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ (IAADB) ഡൽഹിയിലെ സാസ്കാരിക ഇടത്തിന് ആമുഖമാകും.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.

രാജ്യത്തിന്റെ ഭൂതകാലവും അതിന്റെ വേരുകളും ലോകത്തെ പരിചയപ്പെടുത്തുന്ന സ്വന്തമായ അടയാളങ്ങൾ ഓരോ രാജ്യത്തിനും നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ചിഹ്നങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ കല, സംസ്കാരം, വാസ്തുവിദ്യ എന്നിവയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകത്തിന്റെ നേർക്കാഴ്ച നൽകുന്ന ചിഹ്നങ്ങളുടെ നിധിയാണു തലസ്ഥാന നഗരമായ ഡൽഹിയെന്നു പരാമർശിച്ച പ്രധാനമന്ത്രി, ഡൽഹിയിലെ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ (IAADB) സംഘടിപ്പിക്കുന്നത് വ‌ിവിധ തരത്തിൽ അതിനെ സവിശേഷമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. പ്രദർശനത്തിലെ കലാസൃഷ്ടികളെ പ്രശംസിച്ച അദ്ദേഹം, നിറങ്ങളു​ടെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും സാമൂഹ്യബന്ധത്തിന്റെയും സംയോജനമാണ് ഇതെന്നു പറഞ്ഞു. ഐഎഎഡിബിയുടെ വിജയകരമായ സംഘാടനത്തിന് സാംസ്കാരിക മന്ത്രാലയത്തെയും ഉദ്യോഗസ്ഥരെയും പങ്കെടുക്കുന്ന രാജ്യങ്ങളെയും ഏവരെയും അദ്ദേഹം അഭിനന്ദിച്ചു. "പുസ്തകങ്ങൾ ലോകത്തിന്റെ ജാലകങ്ങളായി പ്രവർത്തിക്കുന്നു. കല മനുഷ്യമനസിന്റെ മഹത്തായ യാത്രയാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോൾ അതിന്റെ മഹത്തായ ഭൂതകാലത്തെ അനുസ്മരിച്ച്, രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ഇന്നും ലോകത്തെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലയുടെയും വാസ്തുവിദ്യയുടെയും മേഖലകളുമായി ബന്ധപ്പെട്ട ഏതൊരു സൃഷ്ടിയിലും ആത്മാഭിമാനം വളർന്നുവരുന്നതായി ചൂണ്ടിക്കാട്ടി, ഒരാളുടെ പൈതൃകത്തിൽ അഭിമാനിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള വിശ്വാസം അദ്ദേഹം ആവർത്തിച്ചു. ദേശീയ പൈതൃകത്തിലേക്കും സംസ്‌കാരത്തിലേക്കും ‘ആസാദി കാ അമൃത് കാലി’ൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകി, കേദാർനാഥിലെയും കാശിയിലെയും സാംസ്‌കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെയും മഹാകാൽ ലോക് പുനർവികസനത്തിന്റെയും ഉദാഹരണങ്ങൾ ശ്രീ മോദി നൽകി. IAADB ഈ ദിശയിലുള്ള ഒരു പുതിയ ചുവടുവയ്പാണെന്ന് അടിവരയിട്ട അദ്ദേഹം, 2023 മെയ് മാസത്തിൽ അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോയും 2023 ഓഗസ്റ്റിൽ ലൈബ്രറികളുടെ ഫെസ്റ്റിവലും സംഘടിപ്പിച്ചത്, ആധുനിക സംവിധാനങ്ങളോടെ ഇന്ത്യയിൽ ആഗോള സാംസ്‌കാരിക സംരംഭങ്ങളെ സ്ഥാപനവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു വ്യക്തമാക്കി. വെനീസ്, സാവോപോളോ, സിംഗപ്പൂർ, സിഡ്‌നി, ഷാർജ ബിനാലെകൾ, ദുബായ്, ലണ്ടൻ കലാമേളകൾ തുടങ്ങിയ ആഗോള സംരംഭങ്ങൾക്കൊപ്പം IAADB പോലുള്ള ഇന്ത്യൻ സാംസ്‌കാരിക സംരംഭങ്ങൾക്കും പെരുമ സൃഷ്ടിക്കണണമെന്നുള്ള ആഗ്രഹം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്ന സമൂഹത്തിന്റെ ഉയർച്ചതാഴ്ചകൾക്കിടയിൽ ഒരു ജീവിതരീതി വളർത്തിയെടുക്കുന്നത് കലയും സംസ്കാരവുമാണ് എന്നതിനാൽ അത്തരം സംഘടനകളുടെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. "മനുഷ്യമനസിനെ ആന്തരികതയുമായി ബന്ധിപ്പിക്കുന്നതിനും അതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിനും കലയും സംസ്കാരവും അത്യന്താപേക്ഷിതമാണ്"-  പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനിന്റെ ഉദ്ഘാടനത്തെക്കുറിച്ച് പരാമർശിക്കവെ, ഇന്ത്യയുടെ അതുല്യവും അപൂർവവുമായ കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദി ഇത് ഒരുക്കുമെന്നും വിപണിക്കനുസരിച്ച് നവീകരിക്കാൻ സഹായിക്കുന്നതിന് കരകൗശല വിദഗ്ധരെയും ഡിസൈനർമാരെയും ഒരുമിച്ച് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. "കലാകാരന്മാർക്ക് രൂപകൽപ്പന മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അറിവ് ലഭിക്കും. ഒപ്പം ഡിജിറ്റൽ മാർക്കറ്റിംഗിൽ പ്രാവീണ്യം നേടാനുമാകും" - ആധുനിക അറിവും വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യൻ കരകൗശല വിദഗ്ധർക്ക് ലോകമെമ്പാടും തങ്ങളുടെ മുദ്ര പതിപ്പിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, വരണാസി എന്നീ 5 നഗരങ്ങളില്‍ സാംസ്‌കാരിക ഇടങ്ങള്‍ സൃഷ്ടിക്കുന്നത് ചരിത്രപരമായ ചുവടുവയ്പ്പായി അടിവരയിട്ട പ്രധാനമന്ത്രി, ഇത് ഈ നഗരങ്ങളെ സാംസ്‌കാരികമായി കൂടുതല്‍ സമ്പന്നമാക്കുമെന്നും പറഞ്ഞു. പ്രാദേശിക കലയെ പുഷ്ടിപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങളും ഈ കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദേശജ് ഭാരത് ഡിസൈന്‍: തദ്ദേശീയ രൂപകല്‍പ്പനകള്‍, സമത്വ: നിര്‍മ്മാണം രൂപപ്പെടുത്തല്‍ തുടങ്ങിയ പ്രമേയങ്ങളെ ഒരു ദൗത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ അടുത്ത 7 ദിവസത്തേക്കുള്ള 7 പ്രധാന പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. തദ്ദേശീയ രൂപകല്‍പ്പനയെ കൂടുതല്‍ സമ്പന്നമാക്കുന്നതിന് ഇവ യുവജനങ്ങളുടെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വാസ്തുവിദ്യാ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം സമത്വത്തിന്റെ പ്രമേയം ആഘോഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം, ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സ്ത്രീകളുടെ ഭാവനയിലും സര്‍ഗ്ഗാത്മകതയിലും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
''കല, അഭിരുചി, നിറങ്ങള്‍ എന്നിവ ഇന്ത്യയിലെ ജീവിതത്തിന്റെ പര്യായങ്ങളായി കണക്കാക്കപ്പെടുന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാഹിത്യം സംഗീതം കല എന്നിവയാണ് മനുഷ്യനെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്നത് എന്ന പൂര്‍വ്വികരുടെ സന്ദേശം അദ്ദേഹം ആവര്‍ത്തിച്ചു. ''കല, സാഹിത്യം, സംഗീതം എന്നിവ മനുഷ്യജീവിതത്തിന് രുചി കൂട്ടുകയും അതിനെ സവിശേഷമാക്കുകയും ചെയ്യുന്നു'', അദ്ദേഹം ഊന്നിപ്പറഞ്ഞു. ചതുഷ്ട കല അതായത് 64 കലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ വിവിധ ആവശ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും സ്പര്‍ശിച്ച പ്രധാനമന്ത്രി 'ഉദക് വാദ്യം' അല്ലെങ്കില്‍ ജലതരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപകരണം പോലുള്ള വാദ്യോപകരണങ്ങള്‍, നൃത്തം, ഗാനങ്ങള്‍ ആലപിക്കുന്ന കലാരൂപങ്ങള്‍, സുഗന്ധദ്രവ്യങ്ങളോ പെര്‍ഫ്യൂമുകളോ നിര്‍മ്മിക്കുന്നതിനുള്ള ഗന്ധയുക്തി, ഇനാമലും കൊത്തുപണിക്കുള്ള തക്ഷകര്‍മ കല, എംബ്രോയ്ഡറിയിലും നെയ്ത്തിലുമുള്ള ശുചിവന്‍ കര്‍മ്മണി കല എന്നിവയ്ക്ക് കീഴിലുള്ള പ്രത്യേക കലകളെ പരാമര്‍ശിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിച്ച പുരാതന വസ്ത്രങ്ങളുടെ വൈദഗ്ധ്യത്തിലും കരകൗശലത്തിലും സ്പര്‍ശിച്ച അദ്ദേഹം മോതിരത്തിലൂടെ കടന്നുപോകാന്‍ കഴിയുന്ന മസ്ലിന്‍ തുണിയുടെ ഉദാഹരണവും നല്‍കി. വാളുകള്‍, പരിചകള്‍, കുന്തങ്ങള്‍ തുടങ്ങിയ യുദ്ധ സാമഗ്രികളുടെ അതിശയകരമായ കലാസൃഷ്ടികളുടെ സര്‍വ്വവ്യാപിത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാശിയുടെ അഭേദ്യമായ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കലകളുടെയും അനശ്വരമായ ഒഴുക്കിന്റെ നാടാണ് ഈ നഗരമെന്നും പറഞ്ഞു. ''കാശി അതിന്റെ കലയില്‍, കലകളുടെ ഉപജ്ഞാതാവായി ആത്മീയമായി കണക്കാക്കപ്പെടുന്ന ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''കലയും കരകൗശലവും സംസ്‌കാരവും മനുഷ്യ നാഗരികതയ്ക്ക് ഊര്‍ജപ്രവാഹം പോലെയാണ്. ഊര്‍ജം അനശ്വരമാണ്, ബോധം നശിപ്പിക്കാനാവാത്തതാണ്. അതുകൊണ്ട് കാശിയും നശിക്കാത്തതാണ്'' അദ്ദേഹം പറഞ്ഞു. ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി നഗരങ്ങളും പ്രദേശങ്ങളും സന്ദര്‍ശിച്ച് കാശിയില്‍ നിന്ന് അസമിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഗംഗാ വിലാസ് ക്രൂയിസ് അടുത്തിടെ ആരംഭിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

''കലാരൂപം എന്തുമാകട്ടെ, അത് പ്രകൃതിയോട് ചേര്‍ന്ന് ജനിക്കുന്നു. അതുകൊണ്ട് കല പ്രകൃതിക്കും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുകൂലമാണ്'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നദികളുടെ തീരത്തുള്ള ഘാട്ടുകളുടെ പാരമ്പര്യത്തോട് സാമ്യപ്പെടുത്തികൊണ്ട് ലോകരാജ്യങ്ങളിലെ നദീമുഖ സംസ്‌കാരത്തിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി. ഇന്ത്യയിലെ പല ഉത്സവങ്ങളും ആഘോഷങ്ങളും ഈ ഘാട്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, നമ്മുടെ രാജ്യത്തെ കിണറുകള്‍, കുളങ്ങള്‍, പടവു കിണറുകള്‍ എന്നിവയുടെ സമ്പന്നമായ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഗുജറാത്തിലെയും രാജസ്ഥാനിലെയും ഡല്‍ഹിയിലെയും മറ്റ് നിരവധി സ്ഥലങ്ങളിലെ റാണി കി വാവിന്റെ ഉദാഹരണം നല്‍കുകയും ചെയ്തു. ഈ പടവു കിണറുകളുടെയും ഇന്ത്യയിലെ കോട്ടകളുടെയും രൂപകല്‍പ്പനയേയും വാസ്തുവിദ്യയേയും പ്രധാനമന്ത്രി പ്രശംസിച്ചു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് സിന്ധുദുര്‍ഗ് കോട്ട സന്ദര്‍ശിച്ചതും അദ്ദേഹം അനുസ്മരിച്ചു. പ്രകൃതിദത്ത എയര്‍ കണ്ടീഷനിംഗ് പോലെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ച അഞ്ച് മാളികകളുടെ കൂട്ടമായ ജയ്‌സാല്‍മീറിലെ പട്വാ കി ഹവേലിയേയും ശ്രീ മോദി സ്പര്‍ശിച്ചു. ''ഈ വാസ്തുവിദ്യയെല്ലാം ദീര്‍ഘകാലമായി നിലനില്‍ക്കുന്നത് മാത്രമല്ല, പരിസ്ഥിതി സുസ്ഥിരവുമാണ്'' ഇന്ത്യയുടെ കലയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ലോകത്തിന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്നതിന് അടിവരയിട്ടുകൊണ്ട് ശ്രീ മോദി പറഞ്ഞു.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, വാരണാസി എന്നീ 5 നഗരങ്ങളില്‍ സാംസ്‌കാരിക ഇടങ്ങള്‍ സൃഷ്ടിക്കുന്നത് ചരിത്രപരമായ ചുവടുവയ്പ്പായി അടിവരയിട്ട പ്രധാനമന്ത്രി, ഈ നഗരങ്ങളെ സാംസ്‌കാരികമായി കൂടുതല്‍ സമ്പന്നമാക്കുമെന്നും പറഞ്ഞു. പ്രാദേശിക കലയെ പുഷ്ടിപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങളും ഈ കേന്ദ്രങ്ങള്‍ മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത 7 ദിവസത്തേക്കുള്ള 7 പ്രധാന തീമുകള്‍ ചൂണ്ടിക്കാട്ടി, ദേശജ് ഭാരത് ഡിസൈന്‍: ഇന്‍ഡിജിനസ് ഡിസൈനുകള്‍, സമത്വ: ബില്‍റ്റ് രൂപപ്പെടുത്തല്‍ തുടങ്ങിയ തീമുകള്‍ ഒരു ദൗത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. തദ്ദേശീയമായ രൂപകല്പന കൂടുതല്‍ സമ്പന്നമാക്കുന്നതിന് യുവജനങ്ങള്‍ക്ക് പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സമത്വ പ്രമേയം വാസ്തുവിദ്യാ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ആഘോഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം, ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സ്ത്രീകളുടെ ഭാവനയിലും സര്‍ണ്മാത്മകതയിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കല, അഭിരുചി, നിറങ്ങള്‍ എന്നിവ ഇന്ത്യയിലെ ജീവിതത്തിന്റെ പര്യായങ്ങളായി കണക്കാക്കപ്പെടുന്നു, പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യനെയും മൃഗങ്ങളെയും വേര്‍തിരിക്കുന്നത് സാഹിത്യവും സംഗീതവും കലയുമാണ് എന്ന പൂര്‍വികരുടെ സന്ദേശം അദ്ദേഹം ആവര്‍ത്തിച്ചു. കല, സാഹിത്യം, സംഗീതം എന്നിവ മനുഷ്യജീവിതത്തിന് രുചി കൂട്ടുകയും അതിനെ സവിശേഷമാക്കുകയും ചെയ്യുന്നു, അദ്ദേഹം ഊന്നിപ്പറഞ്ഞു. ചതുഷ്ട കലയുമായി ബന്ധപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ വിവിധ ആവശ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ഉദക് വാദ്യം അല്ലെങ്കില്‍ വാദ്യോപകരണങ്ങള്‍, നൃത്തം, പാട്ടുകള്‍, കലകള്‍ എന്നിവയ്ക്ക് കീഴിലുള്ള ജലതരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപകരണം പോലുള്ള പ്രത്യേക കലകളെ പരാമര്‍ശിച്ചു. സുഗന്ധദ്രവ്യങ്ങളോ പെര്‍ഫ്യൂമുകളോ നിര്‍മ്മിക്കുന്നതിനുള്ള ഗന്ധ്യുക്തി, ഇനാമലും കൊത്തുപണിക്കുള്ള തക്ഷകര്‍മ കല, എംബ്രോയ്ഡറിയിലും നെയ്ത്തിലുമുള്ള ശുചിവന്‍ കര്‍മ്മണി കല. ഇന്ത്യയില്‍ നിര്‍മ്മിച്ച പുരാതന വസ്ത്രങ്ങളുടെ വൈദഗ്ധ്യവും കരകൗശലവും അദ്ദേഹം സ്പര്‍ശിക്കുകയും മോതിരത്തിലൂടെ കടന്നുപോകാന്‍ കഴിയുന്ന മസ്ലിന്‍ തുണിയുടെ ഉദാഹരണം നല്‍കുകയും ചെയ്തു. വാളുകള്‍, പരിചകള്‍, കുന്തങ്ങള്‍ തുടങ്ങിയ യുദ്ധ സാമഗ്രികളുടെ അതിശയകരമായ കലാസൃഷ്ടികളുടെ സര്‍വ്വവ്യാപിയും അദ്ദേഹം ശ്രദ്ധിച്ചു.
കാശിയുടെ അഭേദ്യമായ സംസ്‌കാരത്തെ എടുത്തുകാട്ടിയ പ്രധാനമന്ത്രി, സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കലകളുടെയും അനശ്വരമായ ഒഴുക്കിന്റെ നാടാണ് നഗരമെന്ന് പറഞ്ഞു. കാശി അതിന്റെ കലയില്‍, കലകളുടെ ഉപജ്ഞാതാവായി ആത്മീയമായി കണക്കാക്കപ്പെടുന്ന ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലയും കരകൗശലവും സംസ്‌കാരവും മനുഷ്യ നാഗരികതയ്ക്ക് ഊര്‍ജപ്രവാഹം പോലെയാണ്. ഊര്‍ജം അനശ്വരമാണ്, ബോധം നശിപ്പിക്കാനാവാത്തതാണ്. അതുകൊണ്ട് കാശിയും നശിക്കാത്തതാണ്. ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി നഗരങ്ങളും പ്രദേശങ്ങളും സന്ദര്‍ശിച്ച് കാശിയില്‍ നിന്ന് അസമിലേക്ക് യാത്രക്കാരെ എത്തിച്ച ഗംഗാ വിലാസ് ക്രൂയിസ് അടുത്തിടെ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

കലാരൂപം എന്തുമാകട്ടെ, അത് പ്രകൃതിയോട് ചേര്‍ന്ന് ജനിക്കുന്നു. അതുകൊണ്ട് കല പ്രകൃതിക്കും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുകൂലമാണ്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകരാജ്യങ്ങളിലെ നദീതീര സംസ്‌കാരത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഇന്ത്യയിലെ ആയിരക്കണക്കിന് വര്‍ഷങ്ങളായി നദികളുടെ തീരത്തുള്ള ഘാട്ടുകളുടെ പാരമ്പര്യത്തോട് ശ്രീ മോദി സാമ്യം വരച്ചു. ഇന്ത്യയിലെ പല ഉത്സവങ്ങളും ആഘോഷങ്ങളും ഈ ഘാട്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, നമ്മുടെ രാജ്യത്തെ കിണറുകള്‍, കുളങ്ങള്‍, പടവു കിണറുകള്‍ എന്നിവയുടെ സമ്പന്നമായ പാരമ്പര്യത്തെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഡല്‍ഹിയിലെയും മറ്റ് നിരവധി സ്ഥലങ്ങളിലെ റാണി കി വാവിന്റെ ഉദാഹരണം നല്‍കുകയും ചെയ്തു. ഈ പടവു കിണറുകളുടെയും ഇന്ത്യയിലെ കോട്ടകളുടെയും രൂപകല്പനയെയും വാസ്തുവിദ്യയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സിന്ധുദുര്‍ഗ് കോട്ട സന്ദര്‍ശിച്ചതും അദ്ദേഹം അനുസ്മരിച്ചു. പ്രകൃതിദത്ത എയര്‍ കണ്ടീഷനിംഗ് പോലെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ച അഞ്ച് മാളികകളുടെ കൂട്ടമായ ജയ്‌സാല്‍മീറിലെ പട്വാ കി ഹവേലിയെ ശ്രീ മോദി സ്പര്‍ശിച്ചു. ''ഈ വാസ്തുവിദ്യയെല്ലാം ദീര്‍ഘകാലം നിലനില്‍ക്കുന്നത് മാത്രമല്ല, പരിസ്ഥിതി സുസ്ഥിരവുമായിരുന്നു'' ഇന്ത്യയുടെ കലയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ലോകത്തിന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് ശ്രീ മോദി പറഞ്ഞു.

കലയും വാസ്തുവിദ്യയും സംസ്‌കാരവും മനുഷ്യ നാഗരികതയുടെ വൈവിധ്യത്തിന്റെയും ഏകത്വത്തിന്റെയും ഉറവിടങ്ങളാണ്, ശ്രീ മോദി ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ് ഇന്ത്യയെന്നും വൈവിധ്യമാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ വൈവിധ്യത്തമാണ് ജനാധിപത്യത്തിന്റെ മാതാവായി പരിഗണിക്കപ്പെടുന്നതിന്റെ ഉറവിടം. സമൂഹത്തില്‍ ചിന്താ സ്വാതന്ത്ര്യവും സ്വന്തം രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകുമ്പോള്‍ മാത്രമേ കലയും വാസ്തുവിദ്യയും സംസ്‌കാരവും വളരുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''സംവാദത്തിന്റെയും സംഭാഷണത്തിന്റെയും ഈ പാരമ്പര്യം കൊണ്ട്, വൈവിധ്യം സ്വാഭാവികമായി തഴച്ചുവളരുന്നു. എല്ലാത്തരം വൈവിധ്യങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു'', ഈ വൈവിധ്യം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജി-20 സംഘടിപ്പിക്കുന്നത് ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ സ്വന്തത്തേക്കുറിച്ചു സംസ്ാരിക്കുന്നതിനു പകരം പ്രപഞ്ചത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നതിനാലാണ് വിവേചനം ഇല്ലാത്തത് എന്ന ഇന്ത്യയുടെ വിശ്വാസം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ന്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവരുമ്പോള്‍, എല്ലാവര്‍ക്കും അതില്‍ നല്ല ഭാവി കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. 'ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുഴുവന്‍ ലോകത്തിന്റെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, 'ആത്മനിര്‍ഭര ഭാരതം' എന്ന അതിന്റെ കാഴ്ചപ്പാട് പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നു,' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ, കലയിലും വാസ്തുവിദ്യയിലും ഇന്ത്യയുടെ പുനരുജ്ജീവനം രാജ്യത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ മോദി യോഗ ആയുര്‍വേദത്തിന്റെ പൈതൃകത്തെ പരാമര്‍ശിക്കുകയും ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടുതന്നെ സുസ്ഥിര ജീവിതശൈലിക്കു വേണ്ടിയുള്ള ലൈഫ് ദൗത്യത്തിന്റെ പുതിയ സംരംഭത്തെ എടുത്തുപറയുകയും ചെയ്തു.

നാഗരികതകളുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഇടപെടലിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം പ്രസംഗം ഉപസംഹരിച്ച് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു; പങ്കെടുത്ത രാജ്യങ്ങളോട് അവരുടെ പങ്കാളിത്തത്തിന് നന്ദി പറയുകയും ചെയ്തു. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒത്തുചേരുമെന്നും  ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ബിനാലെ (ഐഎഎഡിബി) ഈ ദിശയില്‍ ഒരു സുപ്രധാന തുടക്കമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേന്ദ്ര സാംസ്‌കാരിക മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി, കേന്ദ്ര സാംസ്‌കാരിക സഹമന്ത്രിമാരായ ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, ശ്രീമതി മീനാക്ഷി ലേഖി, ഡയാന കെല്ലോഗ് ആര്‍ക്കിടെക്സിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് ഡയാന കെല്ലോഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

വെനീസ്, സാവോപോളോ, സിംഗപ്പൂര്‍, സിഡ്നി, ഷാര്‍ജ എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര ബിനാലെകള്‍ പോലെ രാജ്യത്ത് ഒരു പ്രമുഖ ആഗോള സാംസ്‌കാരിക സംരംഭം വികസിപ്പിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുക എന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായിരുന്നു. ഈ കാഴ്ചപ്പാടിന് അനുസൃതമായി, മ്യൂസിയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പുനര്‍നാമകരണം ചെയ്യുന്നതിനും പുതുക്കിപ്പണിയുന്നതിനും പുനര്‍നിര്‍മിക്കുന്നതിനുമുള്ള ഒരു രാജ്യവ്യാപക പ്രചാരണം ആരംഭിച്ചു. കൂടാതെ, ഇന്ത്യയിലെ അഞ്ച് നഗരങ്ങളായ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, വാരണാസി എന്നിവിടങ്ങളില്‍ സാംസ്‌കാരിക ഇടങ്ങള്‍ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ബിനാലെ (ഐഎഎഡിബി) ഡല്‍ഹിയിലെ സാംസ്‌കാരിക ഇടത്തിന് ഒരു ആമുഖമായി പ്രവര്‍ത്തിക്കും.
 ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ബിനാലെ 2023 ഡിസംബര്‍ 9 മുതല്‍ 15 വരെ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സംഘടിപ്പിക്കും. അടുത്തിടെ സംഘടിപ്പിച്ച അന്തര്‍ദേശീയ മ്യൂസിയം എക്സ്പോ (മെയ് 2023), ലൈബ്രറീസ് ഫെസ്റ്റിവല്‍ (ഓഗസ്റ്റ് 2023) തുടങ്ങിയ പ്രധാന സംരംഭങ്ങളുടെ തുടര്‍ച്ചയാണ് ഇത്. സാംസ്‌കാരിക സംവാദം ശക്തിപ്പെടുത്തുന്നതിനായി കലാകാരന്മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ആര്‍ട്ട് പ്രൊഫഷണലുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ തമ്മില്‍ സമഗ്ര ആശയവിനിമയം ആരംഭിക്കുന്നതിനാണ് ഐഎഎഡിബി  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ഭാഗമായി കല, വാസ്തുവിദ്യ, രൂപകല്‍പന എന്നിവയുടെ സ്രഷ്ടാക്കളുമായുള്ള ബന്ധം വിപുലീകരിക്കാനും സഹകരിക്കാനുമുള്ള വഴികളും അവസരങ്ങളും ഇത് പ്രദാനം ചെയ്യും.

ഐഎഎഡിബി ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനങ്ങള്‍ പ്രദര്‍ശിപ്പിക്കും:
ദിവസം 1: പ്രവേശനം- റൈറ്റ് ഓഫ് പാസ്സേജ്: ഇന്ത്യയുടെ വാതിലുകള്‍
ദിവസം 2: ബാഗ് ഇ ബഹാര്‍: ഗാര്‍ഡന്‍സ് ആസ് യൂണിവേഴ്‌സ്: ഇന്ത്യയുടെ പൂന്തോട്ടങ്ങള്‍
ദിവസം 3: സംപ്രവാഹം: സാമൂഹിക സംഗമം: ഇന്ത്യയുടെ ബാവോലികള്‍
ദിവസം 4: സ്ഥപത്യ: ആന്റി-ഫ്രജൈല്‍ അല്‍ഗോരിതം: ഇന്ത്യയിലെ ക്ഷേത്രങ്ങള്‍
ദിവസം 5: വിസ്മയം: ക്രിയേറ്റീവ് ക്രോസ്ഓവര്‍: സ്വതന്ത്ര ഇന്ത്യയുടെ വാസ്തുവിദ്യാ വിസ്മയങ്ങള്‍
ദിവസം 6: ദേശജ് ഭാരത് ഡിസൈന്‍: തദ്ദേശീയമായ രൂപകല്‍പനകള്‍
ദിവസം 7: സമത്വം: ഷേപ്പിംഗ് റ്റു ബില്‍റ്റ്: വാസ്തുവിദ്യയിലെ സ്ത്രീകളെ ആഘോഷിക്കുന്നു.

ഐഎഎഡിബിയില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പവലിയനുകള്‍, പാനല്‍ ചര്‍ച്ചകള്‍, കലാ ശില്‍പശാലകള്‍, ആര്‍ട്ട് ബസാര്‍, പൈതൃക നടത്തം, സമാന്തര വിദ്യാര്‍ത്ഥി ബിനാലെ എന്നിവ ഉള്‍പ്പെടുന്നു. ലളിതകലാ അക്കാദമിയിലെ സ്റ്റുഡന്റ് ബിനാലെ (സമുന്നതി) വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും സമപ്രായക്കാരുമായും പ്രൊഫഷണലുകളുമായും ഇടപഴകാനും ഡിസൈന്‍ മത്സരങ്ങള്‍, പൈതൃക പ്രദര്‍ശനം, ഇന്‍സ്റ്റാളേഷന്‍ ഡിസൈനുകള്‍, ശില്‍പശാലകള്‍ എന്നിവയിലൂടെ ആര്‍ക്കിടെക്ചര്‍ സമൂഹത്തില്‍ വിലയേറിയ ശ്രദ്ധ നേടാനും അവസരമൊരുക്കും.  ബിനാലെയുടെ ഭൂപ്രകൃതിയിലേക്ക് ഇന്ത്യ പ്രവേശിക്കുന്നതിന്റെ സൂചന നല്‍കുന്നതിനാല്‍ ഐഎഎഡിബി - 23 രാജ്യത്തിന്റെ ഒരു അസുലഭ വേളയാണ്.
'പ്രാദേശികമായി വിപണി കണ്ടെത്തുക' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ചെങ്കോട്ടയില്‍ 'ആത്മനിര്‍ഭര്‍ ഭാരത് സെന്റര്‍ ഫോര്‍ ഡിസൈന്‍' സ്ഥാപിക്കുന്നു. ഇത് ഇന്ത്യയുടെ അതുല്യവും തദ്ദേശീയവുമായ കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും കരകൗശല വിദഗ്ധര്‍ക്കും ഡിസൈനര്‍മാര്‍ക്കും പരസ്പര സഹകരണത്തിന് ഇടം നല്‍കുകയും ചെയ്യും. സുസ്ഥിരമായ ഒരു സാംസ്‌കാരിക സമ്പദ്വ്യവസ്ഥയ്ക്ക് വഴിയൊരുക്കി, ഇത് പുതിയ ഡിസൈനുകളും നൂതനാശയങ്ങളും ഉപയോഗിച്ച് കരകൗശല തൊഴിലാളി സമൂഹങ്ങളെ ശാക്തീകരിക്കും.

NS

(Release ID: 1984255) Visitor Counter : 86