പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു 

Posted On: 03 DEC 2023 10:01AM by PIB Thiruvananthpuram

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. 

പ്രധാനമന്ത്രി എക്സിൽ പോസ്റ്റു ചെയ്തു;

"നമ്മുടെ ചരിത്രത്തിലെ നിർണായക നിമിഷങ്ങളിൽ ഡോ.രാജേന്ദ്ര പ്രസാദിന്റെ അഗാധമായ വിവേകവും ഉറച്ച നേതൃത്വവും എന്നും അഭിമാനപൂർവം ഓർക്കപ്പെടുന്നു. ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും വക്താവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ തലമുറകളിലുടനീളം പ്രതിധ്വനിക്കുന്നു. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു."

 

Dr. Rajendra Prasad’s profound wisdom and steadfast leadership during pivotal moments in our history are a source of great pride. His endeavours as a champion of democracy and unity continue to resonate across generations. Tributes to him on his birth anniversary.

— Narendra Modi (@narendramodi) December 3, 2023

 

***

--NS--



(Release ID: 1982035) Visitor Counter : 73