പ്രധാനമന്ത്രിയുടെ ഓഫീസ്‌

രണ്ടാംപാദത്തിലെ ജിഡിപി വളർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനവും ശക്തിയും പ്രകടമാക്കുന്നു: പ്രധാനമന്ത്രി

Posted On: 30 NOV 2023 7:33PM by PIB Thiruvananthpuram

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലെ ജിഡിപി വളർച്ചാകണക്കുകൾ ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും തിരിച്ചുവരവും പ്രകടമാക്കുന്നതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ കണക്കുകൾ ആഗോളതലത്തിലെ  പരീക്ഷണകാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനവും ശക്തിയും പ്രകടമാക്കുന്നു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിർമാർജനം വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും വേഗത്തിലുള്ള വളർച്ച ഉറപ്പാക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്”.

*********

NS

(Release ID: 1981324) Visitor Counter : 70