പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുഎസ്എയിൽ നടന്ന 16-ാമത് ലോക വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ റോഷിബിന ദേവി, കുശാൽ കുമാർ, ചാവി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 23 NOV 2023 10:51AM by PIB Thiruvananthpuram

അടുത്തിടെ യു.എസ്.എയിൽ നടന്ന 16-ാമത് ലോക വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ റോഷിബിന ദേവി, കുശാൽ കുമാർ, ചാവി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അടുത്തിടെ യു‌എസ്‌എയിൽ നടന്ന 16-ാമത് ലോക വുഷു ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ നമ്മുടെ വുഷു ചാമ്പ്യൻമാരായ റോഷിബിന ദേവി, കുശാൽ കുമാർ, ചാവി എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു. അവരുടെ നിശ്ചയദാർഢ്യവും കഴിവും രാജ്യത്തിന് അഭിമാനമായി. അവരുടെ വിജയം ഇന്ത്യയിൽ വുഷുവിനെ കൂടുതൽ ജനപ്രിയമാക്കുമെന്ന വിശ്വാസവും എനിക്കുണ്ട്. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ."

 

NK

(रिलीज़ आईडी: 1978995) आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu