ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വികസിത് ഭാരത് സങ്കല്‍പ് യാത്ര


203 ഗ്രാമപഞ്ചായത്തുകളിലായി 1232 ആരോഗ്യ ക്യാമ്പുകള്‍ നടത്തി,1,66,000-ത്തിലധികം പേർ പങ്കെടുത്തു

ക്യാമ്പുകളില്‍ 33,000 ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുകയും 21,000 കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു

41,000-ലധികം പേരെ ടിബി പരിശോധനയ്ക്ക് വിധേയമാക്കുകയും 4,000-ത്തിലധികം പേർ ഉയര്‍ന്ന പൊതുജനാരോഗ്യ സൗകര്യങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു

24,000-ത്തിലധികം പേരെ എസ് സി ഡിക്കായി പരിശോധിക്കുകയും 1100 പേരെ ഉയര്‍ന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു

ഏകദേശം 1,35,000 പേരെ രക്താതിമര്‍ദ്ദ, പ്രമേഹ പരിശോധനക്ക് വിധേയരാക്കി 10,000-ത്തിലധികം ആളുകളെ ഉയര്‍ന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു


Posted On: 22 NOV 2023 1:51PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ പ്രയോജനങ്ങള്‍ പൂര്‍ണതോതില്‍ ലഭിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ശ്രീ  നരേന്ദ്ര മോദി നവംബര്‍ 15 ന് ജാര്‍ഖണ്ഡിലെ ഖുണ്ടിയില്‍ നിന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രക്ക് തുടക്കമിട്ടു. അടിയന്തര സേവനങ്ങള്‍ സുഗമമാക്കുന്നതിന്, തപാല്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, തുടങ്ങിയ വകുപ്പുകള്‍ വിവിധ ക്യാമ്പുകള്‍ സജ്ജീകരിച്ചു. ഗവണ്മെന്റിന്റെ പ്രധാന പദ്ധതികളെക്കുറിച്ച് പൗരന്മാരെ അറിയിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത യാത്ര, ക്ഷേമ പരിപാടികളുടെ പ്രയോജനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. 

ഗവണ്മെന്റ് പദ്ധതികളുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേകം രൂപകല്പന ചെയ്ത ഐഇസി വാനുകള്‍ ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കീഴിലുള്ള ഓണ്‍-സ്‌പോട്ട് സേവനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ഐഇസി വാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളില്‍ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

2023 നവംബര്‍ 21 വരെയുള്ള ആദ്യ ആഴ്ചയില്‍ 203 ഗ്രാമപഞ്ചായത്തുകളിലായി 1232 ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തി, മൊത്തം 1,66,000-ലധികം ആളുകള്‍ ക്യാമ്പുകളില്‍ പങ്കെടുത്തു.

 

Lower Subansiri, Arunachal Pradesh

Dang, Gujarat

Rajouri, J&K

North and Middle Andaman

Koraput, Odisha

Vanthadapalli ASR, Andhra Pradesh

 

ആരോഗ്യ ക്യാമ്പുകളില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

       1. ആയുഷ്മാന്‍ ഭാരത് - പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB-PMJAY): വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കായുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ആപ്പ് ഉപയോഗിച്ച് ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുകയും ഗുണഭോക്താക്കള്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.  ആദ്യ ആഴ്ച അവസാനത്തോടെ, ക്യാമ്പുകളില്‍ 33,000 ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുകയും 21,000 ത്തിലധികം ഫിസിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

      2. ക്ഷയരോഗം (ടിബി): ലഭ്യമായ ഇടങ്ങളിലെല്ലാം NAAT മെഷീന്‍ ഉപയോഗിച്ച് രോഗികളുടെ ക്ഷയരോഗ പരിശോധന നടത്തുന്നു.രോഗലക്ഷണങ്ങള്‍ പരിശോധിച്ച് കഫം പരിശോധന നടത്തുന്നു.  ടിബി ഉണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ ഉയര്‍ന്ന സൗകര്യങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു. ആദ്യ ആഴ്ച അവസാനിച്ചപ്പോഴേക്കും പരിശോധിച്ച 41,000-ത്തിലധികം പേരിൽ നിന്ന്   4,000-ത്തിലധികം പേരെ ഉയര്‍ന്ന പൊതുജനാരോഗ്യ സൗകര്യങ്ങളിലേക്ക് റഫര്‍ ചെയ്യപ്പെട്ടു.

പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ (പിഎംടിബിഎംഎ) കീഴില്‍, ടിബി ബാധിച്ച രോഗികള്‍ക്ക് നിക്ഷയ് മിത്രസില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് സമ്മതം വാങ്ങുന്നു. നിക്ഷയ് മിത്രകളാകാന്‍ തയ്യാറുള്ളവര്‍ക്ക് ഓണ്‍-സ്‌പോട്ട് രജിസ്‌ട്രേഷനും നല്‍കുന്നുണ്ട്. ആദ്യ ആഴ്ച അവസാനത്തോടെ, PMTBMBA പ്രകാരം 2,500-ലധികം രോഗികള്‍ സമ്മതം നല്‍കുകയും 1400-ലധികം പുതിയ നിക്ഷയ് മിത്രകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നിക്ഷയ് പോഷന്‍ യോജന (NPY) പ്രകാരം ക്ഷയരോഗികള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി ധനസഹായം നല്‍കുന്നു. ഇതിനായി, കെട്ടിക്കിടക്കുന്ന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയും അക്കൗണ്ടുകള്‍ ആധാര്‍ സീഡ് ചെയ്യുകയും ചെയ്യുന്നു. ആദ്യവാരം അവസാനത്തോടെ 966 ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു.

3. അരിവാൾ കോശ രോഗം : ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍, പോയിന്റ് ഓഫ് കെയര്‍ (PoC) ടെസ്റ്റുകളിലൂടെയോ എസ്സിഡിയിലൂടെയോ സോലുബിലിറ്റി ടെസ്റ്റ് വഴിയോ അരിവാൾ കോശ രോഗം (എസ്സിഡി) കണ്ടെത്തുന്നതിന് അര്‍ഹരായ ജനസംഖ്യയുടെ (40 വയസ്സ് വരെ) സ്‌ക്രീനിംഗ് നടത്തുന്നു.  പോസിറ്റീവായ കേസുകള്‍ മാനേജ്മെന്റിനായി ഉയര്‍ന്ന കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു. ആദ്യ ആഴ്ചയുടെ അവസാനത്തോടെ, 24,000-ത്തിലധികം പേരെ സ്‌ക്രീന്‍ ചെയ്തു, അതില്‍ 1100 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി ഉയര്‍ന്ന പൊതുജനാരോഗ്യ സൗകര്യങ്ങളിലേക്ക് റഫര്‍ ചെയ്തു.

4. സാംക്രമികേതര രോഗങ്ങള്‍ : രക്താദിമര്‍ദ്ദവും പ്രമേഹവും വരാന്‍ സാധ്യതയുള്ള (30 വയസും അതില്‍ കൂടുതലുമുള്ള) ജനസംഖ്യയുടെ സ്‌ക്രീനിംഗ് നടത്തുകയും പോസിറ്റീവ് എന്ന് സംശയിക്കുന്ന കേസുകള്‍ ഉയര്‍ന്ന കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു. ആദ്യ ആഴ്ച അവസാനത്തോടെ ഏകദേശം 1,35,000 പേരെ രക്താദിമര്‍ദ്ദവും  പ്രമേഹവും പരിശോധിച്ചു. 7000-ത്തിലധികം ആളുകള്‍ക്ക് രക്താതിമര്‍ദ്ദവും 7,000-ത്തിലധികം പേര്‍ക്ക് പ്രമേഹവും പോസിറ്റീവ് ആണെന്ന് സംശയിക്കുന്നു, 10,000-ത്തിലധികം ആളുകളെ ഉയര്‍ന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തു.

യാത്രയുടെ ഒരാഴ്ച പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില നല്ല റിപ്പോര്‍ട്ടുകള്‍ താഴെ പറയുന്നവയാണ്:

ജാര്‍ഖണ്ഡ് - വികസിത് ഭാരത് സങ്കല്പ യാത്രാ  ക്യാമ്പുകള്‍ക്കൊപ്പം PVTG ഏരിയകളില്‍ അരിവാൾ കോശ രോഗ സ്‌ക്രീനിംഗ് നടത്തി. വിബിഎസൈ്വ സമയത്ത് ജാര്‍ഖണ്ഡിലെ എല്ലാ ജില്ലകളിലും ആദ്യമായി സിക്കിള്‍ സെല്‍ സ്‌ക്രീനിംഗ് ആരംഭിച്ചു. 

ജമ്മു കശ്മീര്‍ - കഠിനമായ ശൈത്യകാലം, നിയന്ത്രിത സഞ്ചാരം എന്നിവ നിലനില്‍ക്കുന്ന ജി പി ദാവര്‍ പോലുള്ള വിദൂര പ്രദേശങ്ങളില്‍ പോലും വെല്ലുവിളികള്‍ അതിജീവിച്ച് ഏകദേശം 35,000 ജനസംഖ്യയ്ക്ക് അവശ്യ സേവനങ്ങള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ സൈന്യവും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും മികച്ച ഏകോപിത പ്രവര്‍ത്തനമാണ് നടത്തിയത്. 

അരുണാചല്‍ പ്രദേശ് - തവാങ് ജില്ലയിലെ സമൂഹം ബോധവത്ക്കരണത്തിനായി നുക്കഡ്, നാടകം തുടങ്ങിയ വിദ്യാഭ്യാസ നാടകങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തു.

ചില സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അറിയിച്ചു. മഹാരാഷ്ട്രയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരുടെ (സിഎച്ച്ഒ) സമരം ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും എഎന്‍എംമാരും ആശാ പ്രവർത്തകരും  എല്ലാ പ്രവര്‍ത്തനങ്ങളും നടത്തി ക്യാമ്പുകള്‍ വിജയകരമായി നടത്തി. മഹാരാഷ്ട്രയില്‍, ഈ അവശ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ട് വിദൂര പ്രദേശങ്ങളിലും വാനുകൾ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ആയുഷ്മാന്‍ ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതി സമാഹരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഈ യാത്ര ഒരു പ്രധാന പങ്ക് വഹിച്ചു. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയിലെ നിരവധി ബ്ലോക്കുകളും യാത്രാ കാലയളവില്‍ കമ്മ്യൂണിറ്റി ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ വിജയം നേടി. ആധാര്‍ കാര്‍ഡുകളുടെയും റേഷന്‍ കാര്‍ഡുകളുടെയും കാര്യക്ഷമമായ വിതരണത്തിനായി ഗുജറാത്ത് യാത്രാ പ്ലാറ്റ്ഫോം ഉപയോഗിച്ചു. VBSP കാലത്ത് വരുമാന സര്‍ട്ടിഫിക്കറ്റുകളും വികലാംഗ സര്‍ട്ടിഫിക്കറ്റുകളും ഫലപ്രദമായി നല്‍കാന്‍ ത്രിപുര ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി.

സിക്കിള്‍ സെല്‍, ക്ഷയം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ എളുപ്പത്തില്‍ തിരിച്ചറിയാനും അണിനിരത്താനും ആരോഗ്യ ക്യാമ്പുകള്‍ സഹായിച്ചതായി മിക്ക സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

--NS--



(Release ID: 1978797) Visitor Counter : 113