പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസ് ചെസില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 28 OCT 2023 11:50AM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ്സില്‍ സ്വര്‍ണം നേടിയ ദര്‍പന്‍ ഇനാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ആഗോള നിലവാരത്തില്‍ ഇന്ത്യയുടെ അസാധാരണ പ്രതിഭയുടെ സാക്ഷ്യമാണ് ഇനാനിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ചെസ് ബി1 വിഭാഗത്തിലെ (വ്യക്തിഗത) മിന്നുന്ന പ്രകടനത്തിന് ദര്‍പന്‍ ഇനാനിക്ക് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തിന്റെ അചഞ്ചലമായ ശക്തിയും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുക്കുക മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയുടെ അസാമാന്യമായ പ്രതിഭ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

****

SK

(Release ID: 1972557) Visitor Counter : 90