പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ പ്രദീപ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 OCT 2023 5:46PM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 54 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പ്രദീപ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കുമാറിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഏഷ്യന്‍ പാരാ ഗെയിംസ് 2022 ലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-F54-ല്‍ അവിശ്വസനീയമായ വെള്ളി മെഡല്‍ നേടിയ പ്രദീപ് കുമാറിന് അഭിനന്ദനങ്ങള്‍! അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പരിശ്രമങ്ങള്‍ക്ക് ആശംസകള്‍.'

****

NS

(Release ID: 1972402)