പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തിലെ നിത്യ ശ്രീ ശിവന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 26 OCT 2023 11:52AM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


''പാരാ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പാരാ ഷട്ടിലര്‍ നിത്യ ശ്രീ ശിവന് അഭിനന്ദനങ്ങള്‍.
അവരുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അസാധാരണമായ കഴിവും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
 

 

 

NS

(Release ID: 1971544) Visitor Counter : 75