പോസ്റ്റഡ് ഓണ്‍:
26 OCT 2023 11:47AM by PIB Thiruvananthpuram
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്നന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ഡബ്ല്യു 1 ഇനം അമ്പെയ്ത്ത് പുരുഷ ഡബിള്‍സില്‍ വെങ്കല മെഡല്‍ നേടിയ ആദില്‍ മുഹമ്മദ് നസീര്‍ അന്‍സാരിയേയും നവീന്‍ ദലാലിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''അമ്പെയ്ത്ത് പുരുഷ ഡബിള്‍സ്-ഡബ്ല്യു 1 ഇനത്തില്‍ വെങ്കലം നേടിയ ആദില്‍ മുഹമ്മദ് നസീര്‍ അന്‍സാരിക്കും നവീന്‍ ദലാലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
അവരുടെ കൃത്യതയും കൂട്ടായ പ്രവര്‍ത്തനവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും നമ്മുടെ രാജ്യത്തിന് ബഹുമതി നേടിക്കൊടുത്തു. അവര്‍ എപ്പോഴും ഉയര്‍ന്ന ലക്ഷ്യത്തില്‍ തുടരട്ടെ. മഹത്തായ ഈ നേട്ടത്തെ ഇന്ത്യ അഭിമാനത്തോടെ ആഘോഷിക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
NS