പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 13 ഇനത്തില്‍ വെള്ളി നേടിയ ശങ്കരപ്പയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
25 OCT 2023 10:12PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ടി 13 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ശങ്കരപ്പയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശങ്കരപ്പയുടെ പ്രകടനവും അര്‍പ്പണബോധവും രാജ്യത്തെ ഓരോ പൗരനും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ 1500 മീറ്റര്‍ ടി 13 ഇനത്തിലെ ഈ അത്ഭുതകരമായ വെള്ളി മെഡലിന് ശങ്കരപ്പയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനവും അര്‍പ്പണബോധവും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പരിശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
NS
( റിലീസ് ഐ.ഡി: 1971444)
സന്ദര്‍ശക കൗണ്ടര്‍ : 106
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada