പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ ഷോട്ട്പുട്ട് എഫ്-56/57 വിഭാഗത്തില്‍ ഹോട്ടോഷെ ദേന ഹൊകാറ്റോയുടെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 25 OCT 2023 7:50PM by PIB Thiruvananthpuram

2022ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ഷോട്ട്പുട്ട് എഫ്-56/57 വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ ഹോട്ടോഷെ ദേന ഹൊകാറ്റോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


''ഷോട്ട്പുട്ട് എഫ്-56/57 വിഭാഗത്തില്‍ ശ്രദ്ധേയമായ വെങ്കല മെഡല്‍ നേടിയ ഹോട്ടോഷെ ദേന ഹൊകാറ്റോയ്ക്ക് അഭിനന്ദനങ്ങള്‍.


അദ്ദേഹത്തിന്റെ അതിഗംഭീര ഊര്‍ജ്ജത്തിലും കരുത്തിലും ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര കൂടുതല്‍ മഹത്തായ വിജയങ്ങളാല്‍ അലങ്കരിക്കപ്പെടട്ടെ'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.


....

 

NS

(Release ID: 1971381) Visitor Counter : 62