സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന-ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാമിന് (പിഎംകെഎസ്വൈ-എഐബിപി) കീഴില്‍ ഉത്തരാഖണ്ഡിലെ ജമ്രാണി അണക്കെട്ടിന്റെ വിവിധോദ്ദേശ്യ പദ്ധതി ഉള്‍പ്പെടുത്തുന്നതിന് സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി
പി എം കെ എസ് വൈ-എ ഐ ബി പിയുടെ കീഴിലുള്ള പദ്ധതിയുടെ ബാക്കി നിര്‍മ്മാണ ഘടകങ്ങള്‍ക്ക് 90 (കേന്ദ്രം): 10 (സംസ്ഥാനം) അനുപാതത്തില്‍ കേന്ദ്ര സഹായം
ഉത്തരാഖണ്ഡിനുള്ള കേന്ദ്രസഹായമായ 1,557.18 കോടി ഉള്‍പ്പെടെ 2,584.10 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്.
പദ്ധതിയുടെ ഷെഡ്യൂള്‍ ചെയ്ത പൂര്‍ത്തീകരണം 2028 മാര്‍ച്ചിലാണ്
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍, ഉധം സിംഗ് നഗര്‍ ജില്ലകള്‍, ഉത്തര്‍പ്രദേശിലെ രാംപൂര്‍, ബറേലി ജില്ലകളില്‍ 57,000 ഹെക്ടര്‍ അധിക ജലസേചനം
കൂടാതെ, ഹല്‍ദ്വാനിക്കും സമീപ പ്രദേശങ്ങളിലേക്കും 42.70 ദശലക്ഷം ക്യുബിക് മീറ്റര്‍ (എംസിഎം) കുടിവെള്ളം 10.65 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നു.
14 മെഗാവാട്ട് പവര്‍ പ്ലാന്റിന്റെ സ്ഥാപിത ശേഷിയുള്ള ഏകദേശം 63.4 ദശലക്ഷം യൂണിറ്റുകളുടെ ജലവൈദ്യുത ഉത്പാദനം
Posted On:
25 OCT 2023 3:18PM by PIB Thiruvananthpuram
ജലവിഭവ വകുപ്പിന്റെ പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായീ യോജന- ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാമിന് കീഴില്‍ (പിഎംകെഎസ്വൈ-എഐബിപി) ഉത്തരാഖണ്ഡിലെ ജമ്രാണി അണക്കെട്ട് വിവിധോദ്ദേശ്യ പദ്ധതി ഉള്‍പ്പെടുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ), അംഗീകാരം നല്‍കി.
2028 മാര്‍ച്ചില്‍ 2,584.10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഉത്തരാഖണ്ഡിനുള്ള 1,557.18 കോടി രൂപയുടെ കേന്ദ്ര സഹായം സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകരിച്ചു.
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയില്‍ രാം ഗംഗ നദിയുടെ കൈവഴിയായ ഗോല നദിക്ക് കുറുകെ ജമ്രാണി ഗ്രാമത്തിന് സമീപം ഒരു അണക്കെട്ട് നിര്‍മ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 1981-ല്‍ പൂര്‍ത്തിയാക്കിയ 40.5 കിലോമീറ്റര്‍ നീളമുള്ള കനാല്‍ സംവിധാനത്തിലൂടെയും 244 കിലോമീറ്റര്‍ നീളമുള്ള കനാല്‍ സംവിധാനത്തിലൂടെയും അണക്കെട്ട് നിലവിലുള്ള ഗോല ബാരേജിനെ പോഷിപ്പിക്കും.
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍, ഉദംസിംഗ് നഗര്‍ ജില്ലകളിലും ഉത്തര്‍പ്രദേശിലെ രാംപൂര്‍, ബറേലി ജില്ലകളിലും 57,065 ഹെക്ടര്‍ (ഉത്തരാഖണ്ഡില്‍ 9,458 ഹെക്ടര്‍, ഉത്തര്‍പ്രദേശില്‍ 47,607 ഹെക്ടര്‍) അധിക ജലസേചനം പദ്ധതി വിഭാവനം ചെയ്യുന്നു. രണ്ട് പുതിയ ഫീഡര്‍ കനാലുകളുടെ നിര്‍മ്മാണത്തിന് പുറമെ നിലവിലുള്ള 207 കിലോമീറ്റര്‍ കനാലുകളുടെ നവീകരണവും 278 കിലോമീറ്റര്‍ പക്കാ ഫീല്‍ഡ് ചാനലുകളും പദ്ധതിക്ക് കീഴില്‍ ഏറ്റെടുക്കേണ്ടതുണ്ട്. കൂടാതെ, 14 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പ്പാദനവും ഹല്‍ദ്വാനിയിലും സമീപ പ്രദേശങ്ങളിലേക്കും 42.70 ദശലക്ഷം ക്യുബിക് മീറ്റര്‍ (എംസിഎം) കുടിവെള്ളം 10.65 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയും ഇതില്‍ വിഭാവനം ചെയ്യുന്നു.
പദ്ധതിയുടെ ജലസേചന ആനുകൂല്യങ്ങളുടെ ഗണ്യമായ ഒരു ഭാഗം അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് ഒഴുകും, 2017-ല്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ചെലവ്/ആനുകൂല്യം പങ്കിടല്‍ നടത്തണം. എന്നിരുന്നാലും, കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ഉത്തരാഖണ്ഡിന് ലഭ്യമാകും.
പശ്ചാത്തലം:
2015-16 വര്‍ഷത്തിലാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY) ആരംഭിച്ചത്, കൃഷിയിടങ്ങളിലെ ജലത്തിന്റെ ഭൗതിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും, ഉറപ്പുള്ള ജലസേചനത്തിന്‍ കീഴില്‍ കൃഷിയോഗ്യമായ പ്രദേശം വിപുലീകരിക്കുന്നതിനും, കൃഷിയിടങ്ങളിലെ ജല ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനും, സുസ്ഥിര ജല സംരക്ഷണ രീതികള്‍ അവതരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് യോജന പ്രവര്‍ത്തിക്കുന്നത്.. 2021-26 കാലയളവില്‍ PMKSY നടപ്പിലാക്കുന്നതിന് മൊത്തം ചെലവായി 93,068.56 കോടി രൂപ (കേന്ദ്രസഹായം 37,454 കോടി രൂപ) ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരം നല്‍കി. വന്‍കിട ഇടത്തരം ജലസേചന പദ്ധതികളിലൂടെ ജലസേചന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനാണ് PMKSY-യുടെ ത്വരിത ജലസേചന ആനുകൂല്യ പരിപാടി (AIBP) ഘടകം. പിഎംകെഎസ്വൈ-എഐബിപിയുടെ കീഴില്‍ ഇതുവരെ 53 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും 25.14 ലക്ഷം ഹെക്ടറില്‍ അധിക ജലസേചന സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. 2021-22 മുതല്‍ PMKSY 2.0-ന്റെ AIBP ഘടകത്തിന് ശേഷം ആറ് പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടുന്ന ഏഴാമത്തെ പദ്ധതിയാണ് ജമ്രാണി അണക്കെട്ട് വിവിധോദ്ദേശ്യ പദ്ധതി.
NS
(Release ID: 1970945)
Visitor Counter : 125
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada