പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രൂപീകരണദിനത്തില്‍ എന്‍.എസ്.ജി ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

प्रविष्टि तिथि: 16 OCT 2023 3:47PM by PIB Thiruvananthpuram

ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍.എസ്.ജി) ഉദ്യോഗസ്ഥര്‍ക്ക് അവരുടെ രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍, അചഞ്ചലമായ പ്രൊഫഷണലിസവും, നമ്മുടെ രാജ്യത്തോടുള്ള അഗാധമായ സ്‌നേഹവും, അടങ്ങാത്ത ധൈര്യവും പ്രദര്‍ശിപ്പിച്ച സേനയിലെ എല്ലാ ധീരരായ ഉദ്യോഗസ്ഥരെയും ഈ അവസരത്തില്‍, പ്രധാനമന്ത്രി അഭിനന്ദിച്ചു.

'' രൂപീകരണദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാ എന്‍.എസ്.ജി ഉദ്യോഗസ്ഥര്‍ക്കും ശുഭാശംസകള്‍.
വിവിധ ഭീഷണികളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്ന ഒരു വിശിഷ്ട ശക്തിയായി ഈ ബ്ലാക്ക് കാറ്റുകള്‍ അവരെ ശക്തമായി ഉറപ്പിച്ചു കഴിഞ്ഞു.

''ഈ വിശിഷ്ടമായ സന്ദര്‍ഭത്തില്‍, തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍, അചഞ്ചലമായ പ്രൊഫഷണലിസവും നമ്മുടെ രാജ്യത്തോടുള്ള അഗാധമായ സ്‌നേഹവും അദമ്യമായ ധൈര്യവും പ്രകടിപ്പിച്ച സേനയിലെ എല്ലാ ധീരരായ ഉദ്യോഗസ്ഥരെയും ഞാന്‍ അഭിനന്ദിക്കുന്നു''. ഒരു എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു."

 

NK/NS

(रिलीज़ आईडी: 1968178) आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada