പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംവദിച്ചു


ഇസ്രായേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനത ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു

ഇന്ത്യ ഭീകരതയെ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു എന്ന് പ്രധാനമന്ത്രി ആവർത്തിച്ചു

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി

Posted On: 10 OCT 2023 5:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു. 

ഇസ്രയേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും അഗാധമായ അനുശോചനം  പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അറിയിച്ചു.

ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെപ്പറ്റിയും  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിൽ പൂർണ സഹകരണവും പിന്തുണയും പ്രധാനമന്ത്രി നെതന്യാഹു ഉറപ്പുനൽകി.

അടുത്ത ബന്ധം തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു.

 

NS


(Release ID: 1966329) Visitor Counter : 234