പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ ഗെയിംസില്‍ തജീന്ദര്‍ പാല്‍ സിംഗ് ടൂറിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദറിന് സ്വര്‍ണം

प्रविष्टि तिथि: 01 OCT 2023 8:29PM by PIB Thiruvananthpuram

ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ തജീന്ദര്‍ പാല്‍ സിംഗ് ടൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''അതിശയകരം; തജീന്ദര്‍ പാല്‍ സിംഗിന്റെ ഏറ്റവും മികച്ച പ്രകടനം'', എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു: '' ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ പ്രകടനം അസാധാരണവും നമ്മെ എല്ലാവരെയും അതിശയിപ്പിക്കുന്നതുമാണ്. മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും'', പ്രധാനമന്ത്രിയുടെ വാക്കുകള്‍.

 

 

 

NS

(रिलीज़ आईडी: 1963090) आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada