പ്രധാനമന്ത്രിയുടെ ഓഫീസ്
സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച വഹീദ റഹ്മാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
26 SEP 2023 6:15PM by PIB Thiruvananthpuram
സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ദാദാസാഹിബ് പുരസ്കാരം നേടിയ വഹീദ റഹ്മാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂറിന്റെ ‘എക്സ്’ പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“വഹീദ റഹ്മാൻ ജി-ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് പുരസ്കാരം നൽകി ആദരിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യൻ സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ച യാത്രയാണ് അവരുടേത്. പ്രതിഭയുടെയും അർപ്പണബോധത്തിന്റെയും സൗകുമാര്യത്തിന്റെയും ദീപസ്തംഭമായ അവർ നമ്മുടെ ഏറ്റവും മികച്ച സിനിമാ പാരമ്പര്യം ഉൾക്കൊള്ളുന്നു. അഭിനന്ദനങ്ങൾ”.
NS
(Release ID: 1961021)
Visitor Counter : 121
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada